Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്പാനിഷ് ലീഗില്‍ ബാഴ്‌സക്ക് അട്ടിമറി തോല്‍വി

ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണക്ക് അട്ടിമറി പരാജയം. റയല്‍ സോസിഡാഡ് ആണ് ബാഴ്‌സയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ചത്.

കഴിഞ്ഞ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ അവരുടെ ഹോം ഗ്രൗണ്ടില്‍ ചെന്ന് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ബാഴ്‌സ. എന്നാല്‍ അമിതാത്മവിശ്വാസം വിനയായപ്പോള്‍ ലീഗില്‍ പോയന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്താമെന്ന പ്രതീക്ഷ പൊലിഞ്ഞു.

Champions League

ഫുട്‌ബോള്‍ മാന്ത്രികന്‍ മെസ്സിയുടെ കാലില്‍ നിന്ന് വീണ ഒരു ഗോള്‍ മാത്രമായിരുന്നു ബാഴ്‌സയുടെ ഏക ആശ്വാസം. കളി തുടങ്ങി 32-ാം മിനിട്ടില്‍ അലക്‌സ് സോങിന്റെ സെല്‍ഫ് ഗോള്‍ മുതലേ ബാഴ്‌സയുടെ കഷ്ടകാലം തുടങ്ങി. 36-ാം മിനിട്ടില്‍ മെസ്സി തിരിച്ചടിച്ചെങ്കിലും പിന്നീട് സോസിഡാഡിന്റെ വല കുലുക്കാന്‍ ബാഴ്‌സക്കായില്ല. കളിയുടെ രണ്ടാം പകുതിയിലാണ് സോസിഡാഡ് വിജയ ഗോളുകള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ റയല്‍ മാഡ്രിഡ് എല്‍ച്ചിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചു. ഇതോടെ പോയന്റ് നിലയില്‍ റയല്‍ ഒന്നാം സ്ഥാനത്തെത്തി.

ഇതുവരെയുള്ള മത്സരങ്ങളില്‍ മൂന്നെണ്ണത്തിലാണ് ബാഴ്‌സ തോല്‍വിയുടെ രുചിയറിഞ്ഞത്. എങ്കിലും ലീഗില്‍ 60 പോയന്റോടെ ബാഴ്‌സ തന്നെയാണ് രണ്ടാം സ്ഥാനത്തുള്ളത്. തുല്യ പോയന്റുള്ള അത്‌ലറ്റിക്കോ മൂന്നാം സ്ഥാനത്താണ്. ബാഴ്‌സയെ അട്ടിമറിച്ച സോസിഡാഡ് പോയന്റ് നിലയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.

Story first published: Monday, February 24, 2014, 5:27 [IST]
Other articles published on Feb 24, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+