Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുന്നില്‍ ബെല്‍ജിയം; ഒരു മെസി മതിയാകുമോ?

ബ്രസീലിയ: അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ പേടിസ്വപ്‌നങ്ങളെ മുതലെടുക്കാന്‍ ബെല്‍ജിയത്തിന് കഴിയുമോ. ഈ ലോകകപ്പിലെ കറുത്ത കുതിരകളായ ബെല്‍ജിയത്തെ കീഴടക്കാന്‍ അര്‍ജന്റീനയ്ക്ക് ഒരു മെസ്സി പോരുമോ. ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം ദിവസം അര്‍ജന്റീനയും ബെല്‍ജിയവും മുഖാമുഖം വരുമ്പോള്‍ കളി കാര്യമാകും. ഇന്ത്യന്‍ സമയം 9.30 നാണ് മത്സരം.

അര്‍ജന്റീന ലോകകപ്പില്‍ നിന്നും തോറ്റുപുറത്തായാല്‍ മെസ്സിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് മറഡോണ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കപ്പ ഫേവറിറ്റുകളായ അര്‍ജന്റീനയുടെ കളത്തിലെ കളി അത്ര പോര എന്നാണ് മറഡോണയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിരോധത്തിലെ പാളിച്ചകള്‍ ബെല്‍ജിയത്തിനെതിരെയും അര്‍ജന്റീനയെ അലട്ടുന്നുണ്ട്.

മെസ്സി മിശിഹയാകണം

മെസ്സി മിശിഹയാകണം

വെറും കളി പോര ബെല്‍ജിയത്തിനെതിരെ അര്‍ജന്റീനയെ രക്ഷിക്കാന്‍. മെസി ശരിക്കും മിശിഹയായാലേ ഇന്ന് ടീം രക്ഷപ്പെടൂ.

ബെല്‍ജിയം കരുതിത്തന്നെ

ബെല്‍ജിയം കരുതിത്തന്നെ

കുഞ്ഞന്‍ ടീമെന്നും കറുത്ത കുതിരകള്‍ എന്നും കുറച്ച് കണ്ട് കളിക്കാനിറങ്ങിയാല്‍ ഇന്ന് അര്‍ജന്റീനയ്ക്ക് പണി കിട്ടും. മികച്ച ഫോമിലും ആത്മവിശ്വാസത്തിലുമാണ് ബെല്‍ജിയം

ഡി മരിയ

ഡി മരിയ

മെസി കഴിഞ്ഞാല്‍ മൈതാനത്ത് പാറിപ്പറന്ന് നടക്കുന്ന ഡി മരിയയിലാണ് അര്‍ജന്റീനയുടെ പ്രതീക്ഷകള്‍.

കടന്നത് കഷ്ടിച്ച്

കടന്നത് കഷ്ടിച്ച്

പ്രീ ക്വാര്‍ട്ടറില്‍ സ്വിസ് ടീമിനോട് അര്‍ജന്റീന കഷ്ടിച്ച് കടന്നുകൂടി എന്ന് പറയുന്നതാണ് ശരി. എക്‌സ്ട്രാ ടൈമിന്റെ അവസാന മിനുട്ടുകളിലായിരുന്നു ഡ മരിയയുടെ ഗോള്‍

വീഴ്ത്തിയത് അമേരിക്കയെ

വീഴ്ത്തിയത് അമേരിക്കയെ

പ്രീ ക്വാര്‍ട്ടറില്‍ ആധികാരിക പ്രകടനത്തോടെ അമേരിക്കയെ വീഴ്ത്തിയാണ് ബെല്‍ജിയം അവസാന എട്ടിലെത്തിയത്. നാല് കളിയില്‍ വെറും രണ്ട് ഗോളാണ് ടീം ഇതുവരെ വഴങ്ങിയത്.

Story first published: Saturday, July 5, 2014, 15:02 [IST]
Other articles published on Jul 5, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+