For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇത് സൂപ്പര്‍ ഗോളികളുടെ ലോകകപ്പ്

By Muralidharan

പെനല്‍റ്റി കിക്ക് കാത്തുനില്‍ക്കുന്ന ഗോളിയുടെ ഏകാന്തതയെ വാഴ്ത്തിപ്പാടിയ എന്‍ എസ് മാധവന്റെ ഹിഗ്വിറ്റയൊക്കെ പഴംകഥ. ലോകകപ്പ് മാമാങ്കത്തിലെ സൂപ്പര്‍ താരങ്ങളായി ആരാധകരാല്‍ ആനയിക്കപ്പെടുന്ന ഗോളികളുടെ ഉത്സവമാണ് ബ്രസീലില്‍. കളി ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി നില്‍ക്കുമ്പോള്‍ ഗോളികളാണ് താരങ്ങള്‍.

മെക്‌സിക്കോ ബ്രസീലിനെ സമനിലയില്‍ തളച്ചു എന്നല്ല, ഗില്ലെര്‍മോ ഒക്കോവ ബ്രസീലിനെ പിടിച്ചുനിര്‍ത്തി എന്ന് വേണം പറയാന്‍. അത്രയ്ക്കും മാരകമായിരുന്നു ഒക്കോവോയുടെ ഗോള്‍കീപ്പിംഗ്. പ്രീ ക്വാര്‍ട്ടറില്‍ ആര്യന്‍ റോബന്‍ അഭിനയിച്ച് വാങ്ങിയ പെനല്‍റ്റി തടുക്കാനാകാതെ ഒക്കോവൊയും മെക്‌സിക്കോയും പുറത്തുപോകുമ്പോള്‍ അത് ലോകകപ്പിന്റെ നഷ്ടമായി.

ഒക്കോവ മാത്രമല്ല, വേറെയുമുണ്ട് ഈ ലോകകപ്പില്‍ ഹീറോ ആയി മാറിക്കഴിഞ്ഞ തകര്‍പ്പന്‍ ഗോളികള്‍. ബ്രസീലിലെ തകര്‍പ്പന്‍ സേവുകള്‍ നോക്കൂ

ജൂലിയോ സീസര്‍ (ബ്രസീല്‍)

ജൂലിയോ സീസര്‍ (ബ്രസീല്‍)

സീസറിനുള്ളത് സീസറിന് കിട്ടി, ബ്രസീലിനുള്ളത് ബ്രസീലിനും. സീസര്‍ കനിഞ്ഞിരുന്നില്ലെങ്കില്‍ ഇപ്പോള്‍ വെറും ആതിഥേയര്‍ മാത്രമായിക്കഴിഞ്ഞിട്ടുണ്ടാകും ബ്രസീല്‍ ടീം. പ്രീ ക്വാര്‍ട്ടറില്‍ ചിലിക്കെതിരെ സീസര്‍ രക്ഷിച്ചത് പെനല്‍റ്റി ഷൂട്ടൗട്ട് മാത്രമല്ല, ബ്രസീലിന്റെ കളിയും അഭിമാനവുമാണ്.

ക്ലോഡിയോ ബ്രാവോ (ചിലി)

ക്ലോഡിയോ ബ്രാവോ (ചിലി)

സീസര്‍ കളി ജയിച്ചെങ്കിലും ആരാധകരുടെ ഹൃദയം ജയിച്ചവര്‍ ക്ലോഡിയോ ബ്രാവോയാണ്. നെയ്മറും കൂട്ടരും തൊടുത്ത ഷോട്ടുകളൊക്കെയും നിശ്ചിത സമയത്തും അധികസമയത്തും ബ്രാവോ തടഞ്ഞു. പെനല്‍റ്റി കിക്കിലും ചിലിക്ക് പ്രതീക്ഷകളുണ്ടായിരുന്നു, പക്ഷേ...

ഗില്ലര്‍മോ ഒക്കാവോ (മെക്‌സിക്കോ)

ഗില്ലര്‍മോ ഒക്കാവോ (മെക്‌സിക്കോ)

ഇവന്‍ ഒക്കാവോ. ബ്രസീല്‍ ലോകകപ്പിലെ ആദ്യത്തെ ഗോളിപ്പുലി. ബ്രസീല്‍ - മെക്‌സിക്കോ മത്സരത്തിലാണ് ഒക്കോവോയുടെ ഗ്ലാമര്‍ പുറംലോകം അറിഞ്ഞത്. നിന്നും പറന്നും ഒക്കോവോ തടഞ്ഞത് ബ്രസീലിന്റെ എണ്ണം പറഞ്ഞ ഷോട്ടുകള്‍.

മാനുവല്‍ ന്യൂയര്‍ (ജര്‍മനി)

മാനുവല്‍ ന്യൂയര്‍ (ജര്‍മനി)

കരുത്തരായ ജര്‍മനിയുടെ മാനം കാത്ത വീരനാണ് മാനുവല്‍ ന്യൂയര്‍. അള്‍ജീരിയയ്‌ക്കെതിരെ പണി കിട്ടും എന്ന് തോന്നിയ ഘട്ടത്തിലാണ് ന്യൂയറിന്റെ പരിചയ സമ്പത്ത് ജര്‍മനിക്ക് തുണയായത്.

കെയ്‌ലര്‍ നവാസ് (കോസ്റ്റാറിക്ക)

കെയ്‌ലര്‍ നവാസ് (കോസ്റ്റാറിക്ക)

ബ്രയാന്‍ റൂയിസ് മാത്രമല്ല, ഈ ലോകകപ്പില്‍ കോസ്റ്റാറിക്കയുടെ കുതിപ്പിന് പിന്നില്‍ ഗോള്‍കീപ്പര്‍ നവാസുമുണ്ട്. നാല് കളിയില്‍ നവാസ് നാല് ഗോളുകള്‍ തടഞ്ഞു.

വിന്‍സന്റ് എന്യേമ (നൈജീരിയ)

വിന്‍സന്റ് എന്യേമ (നൈജീരിയ)

ഫ്രാന്‍സിനെതിരെ പ്രീ ക്വാര്‍ട്ടറില്‍ മുന്നില്‍ നിന്നു നൈജിരിയയെ നയിച്ചത് ക്യാപ്റ്റനായ എന്യേമയായിരുന്നു. പ്രാഥമിക ഘട്ടത്തില്‍ ഒമ്പത് ഗോളടിച്ചു ഫ്രാന്‍സ്. എന്നാല്‍ എന്യേമയ്ക്ക് മുന്നില്‍ വിറച്ചുനിന്നു.

 ടിം ഹൊവാര്‍ഡ് (യുഎസ്)

ടിം ഹൊവാര്‍ഡ് (യുഎസ്)

അമേരിക്കയുടെ ഹൊവാര്‍ഡും അവിശ്വസനീയമായ പ്രകടനമാണ് ഈ ലോകകപ്പില്‍ കാഴ്ചവെച്ചത്. പോര്‍ച്ചുഗലിനെതിരെയായിരുന്നു ഹൊവാര്‍ഡിന്റെ മിന്നുന്ന പെര്‍ഫോമന്‍സ്

Story first published: Friday, July 4, 2014, 11:46 [IST]
Other articles published on Jul 4, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+