For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചാമ്പ്യന്‍സ് ലീഗ്:ആഴ്‌സനലിനെതിരെ ബയേണിന് ജയം

By Soorya Chandran

ലണ്ടന്‍:ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ആഴ്‌സനലിനെതിരെ ബയേണ്‍ മ്യൂണിച്ചിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബയേണിന്റെ വിജയം.

54-ാം മിനിട്ടില്‍ ടോണി ക്രൂസ് ആണ് ബയേണിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. പിന്നീട് കളി അവസാനിക്കാന്‍ രണ്ട് മിനിട്ട് ബാക്കി നില്‍ക്കെ തോമസ് മുള്ളറും ആഴ്‌സനലിന്റെ ഗോള്‍ വല കുലുക്കി. ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്ന് ആഴ്‌സണല്‍ ഗോളി സെസ്‌നി 37-ാം മിനിട്ടില്‍ ഗ്രൗണ്ടില്‍ നിന്ന് കയറിയിരുന്നു. തുടര്‍ന്ന് 10 പേരുമായാണ് ആഴ്‌സനല്‍ കളിച്ചത്.

Champions League

ബാഴ്‌സലോണയും പാരീസ് സാന്‍ ഷെര്‍മാങും(പിഎസ്ജി) കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന മത്സരങ്ങളില്‍ വിജയം നേടിയിട്ടുണ്ട്. ഇരു ടീമുകളും ലീഗിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യതകള്‍ ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു.

ചാമ്പ്യന്‍സ് ലീഗിലെ മുന്‍ ചാമ്പന്യന്‍മാരും ല്പാനിഷ് ലീഗ് ചാമ്പന്യന്‍മാരും ആയ ബാര്‍സ മാഞ്ചസ്റ്റര്‍ സിറ്റിയെ ആണ് തോല്‍പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനാ.ിരുന്നു സിറ്റിയുടെ പരാജയം. ലയണല്‍ മെസ്സിയാണ് ആദ്യ ഗോള്‍ നേടിയത്. ഡാനി ആല്‍വ്‌സിന്റെ രണ്ടാം ഗോളോടുകൂടി ബാര്‍സയുടെ വിജയം ഉറപ്പായി.

എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് പിഎസ്ജി എതിരാളികളായ ബയര്‍ ലേവര്‍ക്യൂസനെ തോല്‍പിച്ചത്. പിഎസ്ജിയും ബാര്‍സയും എതിരാളികളെ അവരുടെ തട്ടകത്തിലെത്തിയാണ് തോല്‍പിച്ചത് എന്ന പ്രത്യേകതയും ഉണ്ട്.

Story first published: Thursday, February 20, 2014, 16:01 [IST]
Other articles published on Feb 20, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+