തോറ്റാലെന്താ...ബാഴ്‌സ ഫൈനലില്‍
മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗില്‍ ആരാണ് യഥാര്‍ത്ഥ താരങ്ങള്‍ എന്ന് തീരുമാനിയ്ക്കാന്‍ ഇനി അധികനേരമൊന്നും വേണ്ട. തോറ്റാലും ഫൈനലിലെത്താനുള്ള കെല്‍പ്പുളളവരര്‍ അവിടെയുണ്ട്. മെസ്സിയുടേയും നെയ്മറിന്റേയും സുവാരസിന്റേയും കാല്‍ക്കരുത്തില്‍ മുന്നേറുന്നവര്‍... അതേ ബാഴ്‌സലോണ തന്നെ.
രണ്ടാം പാദ സെമിയില്‍ ബയേണ്‍ മ്യൂണിക്കിനോട് ഒരു ഗോളിന്റെ വ്യത്യാസത്തില്‍ തോറ്റിട്ടും ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ പോരാട്ടത്തില്‍ ഇടം നേടി. പതിവ് പ്രതീക്ഷയുമായെത്തിയ ബയേണ്‍ ആരാധകര്‍ക്ക് പക്ഷേ ഇതതവണ നിരാശരായി മടങ്ങേണ്ടിയും വന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചിട്ടും അവര്‍ക്ക് ഫൈനല്‍ ബര്‍ത്ത് കിട്ടിയില്ല.

നെയ്മറുടെ ഗോളുകള്‍
രണ്ടാം പാദ സെമിയില്‍ ബയേണിനെതിരെ ബാഴ്‌സയുടെ ഗോളുകളെല്ലാം നെയ്മറുടെ വകയായിരുന്നു. അതും ആദ്യ പകുതിയില്‍ തന്നെ

സുവാരസ് ഒരുക്കി
സത്യം പറഞ്ഞാല്‍ മെസ്സിയുടെ ഗോളുകളില്‍ ഒന്ന് സുവാരസിന് അവകാശപ്പെട്ടതാണ്. ഗോള്‍ മുഖത്ത് ബയേണ്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ സുവാരസ് കൊരിയിട്ട പന്ത് വലയ്ക്കുള്ളില്‍ ആക്കുക മാത്രമായിരുന്നു മെസ്സിയ്ക്ക് ചെയ്യേണ്ടിയിരുന്നത്.,

ആദ്യപാദത്തിലെ തോല്‍വി
ആദ്യ പാദത്തില്‍ ഏറ്റുവാങ്ങിയ തോല്‍വിയാണ് ബയേണിനെ ചതിച്ചത്. ഗോളുകളുടെ കണക്കില്‍ അതോടെ ബാഴ്‌സ മുന്നിലെത്തി. 5-3 ന്‍ളെ ലീഡ് ആണ് ഇരുപാദങ്ങളിലുമായി ബാഴ്‌സയ്ക്കുള്ളത്

തിരിച്ചുവരവ്
നാല് വര്‍ഷത്തിന് ശേഷമാണ് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ വീണ്ടും എത്തുന്നത്.

ഫൈനലില്‍ ആര്
യുവന്റസ്- റയല്‍ മാഡ്രിഡ് പോരാട്ടത്തിലെ വിജയികളെ ആയിരിയ്ക്കും ബാഴ്‌സയ്ക്ക് ഫൈനലില്‍ നേരിടേണ്ടിവരിക
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications