Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സ്വര്‍ണ സ്വപ്നം പൊലിഞ്ഞു; ടിന്റുവിന് വെള്ളിമാത്രം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ കേരളത്തിന്റെ ടിന്റു ലൂക്കക്ക് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കസാക്കിസ്ഥാന്‍ താരം മാര്‍ഗരീറ്റ മുഖഷേവക്കാണ് സ്വര്‍ണം.

ഈ സീസണിലെ മികച്ച പ്രകടനമാണ് ടിന്റു ലൂക്ക പുറത്തെടുത്തത്. 1:59:19 സെക്കന്റിലാണ് ടിന്റു ഫിനിഷ് ചെയ്തത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ ടിന്റു ലൂക്ക വെങ്കല മെഡല്‍ നേടിയിരുന്നു.

Tintu Luka

കഴിഞ്ഞ കുറച്ച് നാളുകളായി ടിന്റു നേരിടുന്ന പ്രശ്‌നം ഏഷ്യന്‍ ഗെയിംസിലും പ്രകടമായിരുന്നു. ആദ്യ ലാപ്പില്‍ ഏറെ മുന്നിലായിരുന്നു ടിന്റു. എന്നാല്‍ അവസാന ലാപ്പില്‍ കുതിച്ച് കയറാകാത്തതാണ് വിനയായത്. അവസാനത്തെ 100 മീറ്ററിലാണ് കാസാഖിസ്ഥാന്‍ താരം ടിന്റുവിനെ മറികടന്ന് സ്വര്‍ണം നേടിയത്.

ഹീറ്റ്‌സില്‍ ഒന്നാം സ്ഥാനത്താണ് ടിന്റു ഫിനിഷ് ചെയ്തിരുന്നത്. കസാകിസ്ഥാന്‍ താരം ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വന്തം നേടിയത്.

കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ് ടിന്റു ലൂക്ക. പിടി ഉഷ നേതൃത്വം നല്‍കുന്ന ഉഷ സ്‌കൂളിന്റെ പ്രൊഡക്ടാണ് ടിന്റു. ഇന്ത്യന്‍ ത്‌ലറ്റിക്‌സിന്റെ പുത്തന്‍ പ്രതീക്ഷ എന്നാണ് ടിന്റുവിനെ വിശേഷിപ്പിച്ചിരുന്നത്. 2010 ല്‍ ക്രൊയേഷ്യയില്‍ നടന്ന കോണ്ടിനെന്റല്‍ കപ്പില്‍ ഷൈനി വിത്സന്റെ ദേശീയ റെക്കോര്‍ഡ് ഭേദിച്ച പ്രകടനമാണ് ടിന്റുവിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തത്.

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും വെള്ളി കിട്ടിയതില്‍ സന്തോഷമുണ്ടെന്ന്ടിന്റു പ്രതികരിച്ചു. ഈ സീസണിലെ മികച്ച പ്രകടനം കാഴ്ചവച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടിന്റു പറഞ്ഞു.

Story first published: Wednesday, October 1, 2014, 16:28 [IST]
Other articles published on Oct 1, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+