For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ് ; മൂന്നാംദിനത്തില്‍ രണ്ട് വെങ്കലം

ഇഞ്ചിയോണ്‍ : ഏഷ്യന്‍ ഗെയിംസിന്റെ മൂന്നാമത്തെ ദിനമായ തിങ്കളാഴ്ച ഇതുവരെയുളള മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യയ്ക്ക് മെഡല്‍ പട്ടികയോട് ചേര്‍ക്കാന്‍ കിട്ടിയത് രണ്ട് വെങ്കലം മാത്രം. വനിതകളുടെ സ്‌ക്വാഷില്‍ ദീപിക പളളിക്കലും വനിതാ ഷൂട്ടിങ് ടീമുമാണ് ഇന്ത്യയ്ക്ക് രണ്ട് വെങ്കലങ്ങള്‍ നേടിക്കൊടുത്തത്. ഒരു സ്വര്‍ണവും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുകളാണ് ഇപ്പോള്‍ ഇന്ത്യ ആകെ നേടിയിരിക്കുന്നത്.

സ്ക്വാഷ് വനിതാ സിംഗിള്‍സിന്റെ സെമിയില്‍ മലേഷ്യയുടെ ലോക ഒന്നാം നമ്പര്‍ താരം ഡേവിഡ് ആന്‍ നിക്കോളിനോട് പരാജയപ്പെട്ട് ദീപിക നേടിയ വെങ്കലം ഇന്ത്യയ്ക്ക് തെല്ല് ആശ്വാസമായി. സ്‌കോര്‍ : 4-11,4-11,5-11.

asiangames

25 മീറ്റര്‍ പിസ്റ്റള്‍ ഷൂട്ടിങ്ങില്‍ വനിതാ ടീം നേടിയ വെങ്കലമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനായ മറ്റൊരു നേട്ടം. മൂന്നാംദിനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. ഹീന സിദ്ദു, അനിഷ സയ്യിദ്, രാഹി ജീവന്‍ സര്‍ണൊബാത് എന്നിവരടങ്ങുന്ന ടീം 1729 പോയിന്റോടെയാണ് വെങ്കലം നേടിയത്. ഹീന 572 ഉം അനിഷ 577ഉം രാഹി 580ഉം പോയിന്റാണ് നേടിയത്. രാഹി പ്രിസിഷനില്‍ 291ഉം റാപ്പിഡില്‍ 291ഉം അനിഷ പ്രിസിഷനില്‍ 283ഉം റാപ്പിഡില്‍ 294ഉം ഹീന പ്രിസിഷനില്‍ 291ഉം റാപ്പിഡില്‍ 281ഉം പോയിന്റ് നേടി. അനിഷയും ഹീനയും റാപ്പിഡില്‍ ഓരോ ഷോട്ടില്‍ 99 പോയിന്റ് വീതം നേടി.

വ്യക്തിഗത ഇനത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടികളുടെ ദിനമായിരുന്നു തിങ്കളാഴ്ച. വനിതകളുടെ വ്യക്തിഗത 25 മീറ്റര്‍ പിസ്റ്റള് ഷൂട്ടിങ്ങില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വെളളിമെഡല്‍ ജേതാവായ അയോണിക്ക പോളിന് ഏഴാമതെത്താനേ കഴിഞ്ഞുളളൂ. അതേസമയം പുരുഷ വിഭാഗം സ്‌ക്വാഷില്‍ ഇന്ത്യയുടെ സൗരവ് ഘോഷാല്‍ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. സ്‌കോര്‍ 11-9,11-4,11-5.മലേഷ്യയുടെ ഹി ഒന്‍ ബെങ്ങിനെ തോല്പിച്ചാണ് സൗരവ് ഫൈനലില്‍ എത്തിയത്.

Story first published: Monday, September 22, 2014, 17:43 [IST]
Other articles published on Sep 22, 2014
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+