Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ് ; വുഷുവില്‍ ഇന്ത്യയ്ക്ക്‌ രണ്ട് വെങ്കലം

ഇഞ്ചിയോണ്‍ : ഏഷ്യന്‍ ഗെയിംസിന്റെ നാലാംദിനമായ ചൊവ്വാഴ്ച വുഷുവില്‍ ഇന്ത്യ നേടിയത് രണ്ട് വെങ്കലം. പുരുഷന്മാരുടെ സാന്‍ഡ 60 കിലോഗ്രാം വിഭാഗത്തില്‍ നരേന്ദ്ര ഗ്രേവാളും വനിതകളുടെ സാന്‍ഡ 52 കിലോഗ്രാം വിഭാഗത്തില്‍ സനാതോയി ദേവിയുമാണ് വെങ്കലം നേടിയത്.

നരേന്ദ്ര ഗ്രേവാള്‍ ഫിലിപ്പീന്‍സിന്റെ ജീന്‍ ക്ലോഡേയോടും (0-2) വനിതാ വിഭാഗത്തില്‍ സനാതോയി ദേവി ചൈനയുടെ ലുവാന്‍ ഷിഹാങ്ങിനോടുമാണ് (0-2) പരാജയപ്പെട്ടത്. നരേന്ദ്ര ഗ്രേവാളിന് ജീന്‍ ക്ലോഡേയോട് കടുത്ത വെല്ലുവിളി ഉയര്‍ത്താനായെങ്കിലും സനാതോയി ദേവിയ്ക്ക് കാര്യമായ ആക്രമണം ലുവാന്‍ ഷിഹാങ്ങിനെതിരെ ഉയര്‍ത്താനായില്ല.

asiangames

സ്‌ക്വാഷില്‍ സൗരവ് ഘോഷാല്‍ നേടിയ വെളളിയാണ് നാലാം ദിനത്തില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന മറ്റൊരു നേട്ടം. ഇന്ത്യയുടെ ആദ്യത്തെ വെളളിനേട്ടമാണിത്. ഫൈനലില്‍ കുവൈത്തിന്റെ അബ്ദുല്ല അല്‍മെസയാന്‍നോടാണ് പരാജയപ്പെട്ടത്. ആദ്യ രണ്ട് സൈറ്റുകള്‍ക്ക് മുന്നേറിയെങ്കിലും തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. സെമി ഫൈനലില്‍ മലേഷ്യയുടെ ബെങ് ഹീ ഓങ്ങിനെ 11-9, 11-14,15 ന് പരാജയപ്പെടുത്തിയാണ് സൗരവ് ഫൈനലിലേക്ക് കടന്നത്. ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ വെളളി നേടുന്ന ആദ്യ ഇന്ത്യക്കാരനും സൗരവ് ഘോഷാലാണ്.

പത്തുമീറ്റര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ അഭിനവ് ബിന്ദ്ര നേടിയ വെങ്കലവും പത്ത് മീറ്റര്‍ റൈഫിള്‍ ടീമിനത്തിലെ വെങ്കലവും ഇന്ത്യയ്ക്ക് തെല്ല് അഭിമാനത്തിന് വക നല്‍കി. പത്ത് ഷോട്ട് കഴിഞ്ഞപ്പോള്‍ ഒന്നാംസ്ഥാനം വരെയെത്തിയ ബിന്ദ്ര 187.1 പോയിന്റ് നേടിയാണ് വെങ്കലം നേടിയത്. മത്സരരംഗത്തു നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ബിന്ദ്രയുടെ മികവില്‍ത്തന്നെയാണ് 1863 പോയിന്റോടെ പത്ത് മീറ്റര്‍ റൈഫിള്‍ ടീമിനത്തിലും ഇന്ത്യ വെങ്കലം ഉറപ്പാക്കിയത്. ബിന്ദ്രയെക്കൂടാതെ സഞ്ജീവ് രജ്പുത്, രവികുമാര്‍ എന്നിവരാണ് ടീമിലുണ്ടായിരുന്നത്. രവികുമാര്‍ 618.9 പോയിന്റുംസഞ്ജീവ് 618.7 പോയിന്റും നേടി.

ഒരു സ്വര്‍ണ്ണവും ഒരു വെളളിയും ഒമ്പത് വെങ്കലവുമടക്കം 11 മെഡലുകള്‍ നേടിയിരിക്കുന്ന ഇന്ത്യ ഇപ്പോള്‍ പതിമൂന്നാം സ്ഥാനത്താണുളളത്.

Story first published: Tuesday, September 23, 2014, 18:14 [IST]
Other articles published on Sep 23, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+