Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asian Games 2023: ചരിത്രമെഴുതി വിത്യ രാംരാജ്, പിടി ഉഷയുടെ റെക്കോഡിനൊപ്പം! അഭിമാന നേട്ടം

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ദേശീയ റെക്കോഡ് നേട്ടവുമായി വിത്യ രാംരാജ്. ഇന്ത്യയുടെ ഇതിഹാസ താരമായിരുന്ന പിടി ഉഷയുടെ 39 വര്‍ഷം പഴക്കമുള്ള റെക്കോഡിനൊപ്പമെത്താന്‍ വിത്യക്ക് സാധിച്ചിരിക്കുകയാണ്. 1984ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ 55.42 സെക്കന്റ് സമയം കുറിച്ചാണ് ഉഷ ദേശീയ റെക്കോഡിട്ടത്. ഇതിനൊപ്പമെത്താനാണ് ഇപ്പോള്‍ വിത്യക്ക് സാധിച്ചിരിക്കുന്നത്.

ആദ്യ ഹീറ്റ്‌സില്‍ ബഹ്‌റൈനിന്റെ ജമാല്‍ അമീനത്ത് ഒലുവാസുന്‍ യൂസഫിനെ പിന്നിലാക്കിയാണ് തമിഴ്‌നാടുകാരിയ വിത്യയുടെ അഭിമാന നേട്ടം. ഫൈനലില്‍ പ്രവേശിച്ച വിത്യയുടെ മെഡല്‍ പോരാട്ടം നാളെ രാവിലെയാണ് നടക്കുന്നത്. ഒമ്പതാം ദിനം രണ്ട് പ്രധാന മെഡലുകളാണ് ഇന്ത്യ നേടിയത്. പുരുഷന്മാരുടെയും വനിതകളുടേയും സ്‌കേറ്റിങ്ങില്‍ വെങ്കല മെഡലാണ് ഇന്ത്യ നേടിയത്.

asian games 2023

വനിതാ വിഭാഗത്തില്‍ സഞ്ജന ബത്തുല, കാര്‍ത്തിക ജഗദീശന്‍, ഹീരല്‍ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങുന്ന സംഘമാണ് വനിതകളുടെ വിഭാഗത്തില്‍ വെങ്കലത്തിലേക്കെത്തിയത്. പുരുഷന്മാരില്‍ ആര്യപാല്‍ സിങ് ഘുമാന്‍, അനന്ദ്കുമാര്‍ വേല്‍കുമാര്‍, സിദ്ധാദ്ധ് കാംബ്ലെ, വിക്രം ഇംഗലെ എന്നിവര്‍ അടങ്ങുന്ന പുരുഷ ടീമാണ് വെങ്കല മെഡലിലേക്കെത്തിയത്.

വനിതാ വിഭാഗം ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ അയ്ഹിക മുഖര്‍ജി-സുതീര്‍ത്ഥ മുഖര്‍ജി സഖ്യം വെങ്കലം നേടി. സെമിയില്‍ ഉത്തരകൊറിയയോട് തോറ്റാണ് ഇന്ത്യന്‍ സഖ്യം വെങ്കലം നേടിയത്. ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസ് വനിതാ ഡബിള്‍സ് ടേബിള്‍ ടെന്നിസില്‍ ഇന്ത്യ മെഡല്‍ നേടുന്നത്. സെമിയില്‍ തകര്‍പ്പന്‍ നടത്തിയെങ്കിലും ഇന്ത്യന്‍ സഖ്യം മുട്ടുകുത്തുകയായിരുന്നു. സ്‌കോര്‍ 11-7, 8-11, 11-7, 8-11, 9-11, 11-5, 2-11.

ഹോക്കിയില്‍ ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ 12-0നാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഒമ്പതാം ദിനം പുരോഗമിക്കവെ ഇന്ത്യക്ക് 56 മെഡലുകളാണുള്ളത്. 13 സ്വര്‍ണ്ണവും 21 വെള്ളിയും 22 വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. 257 മെഡലുകളുമായി ചൈനയാണ് മെഡല്‍ വേട്ടയില്‍ മുന്നിട്ട് നില്‍ക്കുന്നത്. 117 മെഡലുകളാണ് ചൈനയുടെ പേരിലുള്ളത്.

131 മെഡലുകളാണ് കൊറിയ നേടിയത്. നിലവില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. ഇത്തവണ 655 പേരടങ്ങുന്ന വലിയ സംഘത്തെ അയച്ച ഇന്ത്യ 100 മെഡലുകളാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്.

Story first published: Monday, October 2, 2023, 12:18 [IST]
Other articles published on Oct 2, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+