For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Asian Games 2023: ഷൂട്ടിങില്‍ ഇന്ത്യക്കു വീണ്ടും മെഡല്‍, മിക്‌സഡ് ടീമിനു വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസിന്റെ ഏഴാം ദിനം ഷൂട്ടിങിലൂടെ ഇന്ത്യക്കു ആദ്യ മെഡല്‍ നേട്ടം. ഇത്തവണ ഇന്ത്യയുടെ പ്രധാന മെഡല്‍ക്കൊയ്ത്ത് ഇനമായി മാറിയിരിക്കുന്ന ഷൂട്ടിങില്‍ തന്നെയാണ് വീണ്ടും മെഡല്‍ ലഭിച്ചിരിക്കുന്നത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗം മിക്‌സഡ് ടീമിനത്തിലാണ് ഇന്ത്യ മെഡല്‍ ചൂടിയിരിക്കുന്നത്. സരബ്‌ജോത് സിങ്- ദിവ്യ തെഡിഗോല്‍ സുബ്രജു സഖ്യമാണ് രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് രാജ്യത്തിനു ഷൂട്ടിങില്‍ വീണ്ടുമൊരു മെഡല്‍ സമ്മാനിച്ചിരിക്കുന്നത്.

ഫൈനലില്‍ ആതിഥേയരായ ചൈനയോടു ഇന്ത്യന്‍ സഖ്യം പെരുതിത്തോല്‍ക്കുകയായിരുന്നു. സരബ്‌ജോത്-ദിവ്യ സഖ്യത്തിനു ഫൈനലില്‍ ലഭിച്ച സ്‌കോര്‍ 14 ആയിരുന്നു. രണ്ടു പോയിന്റ് അധികം നേടി ചൈന സ്വര്‍ണം സ്വന്തമാക്കുകായിരുന്നു.

SHOOTING

അതേസമയം, പുരുഷ വിഭാഗം സ്പീഡ് സ്‌കേറ്റിങില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. 10,000 മീറ്റര്‍ ഫൈനലില്‍ ഇന്ത്യയുടെ രണ്ടു താരങ്ങള്‍ മല്‍സരിച്ചിരുന്നു. ഇവര്‍ക്കു ആദ്യത്തെ അഞ്ചു സ്ഥാനങ്ങളില്‍ പോലും ഫിനിഷ് ചെയ്യാന്‍ സാധിച്ചില്ല. ഇന്ത്യന്‍ താരങ്ങളായ ആനന്ദ് വേല്‍കുമാര്‍ ആറാം സ്ഥാനത്തും സിദ്ധാന്ത് കാംബ്ലെ ഏഴാംസ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

കുറാഷില്‍ ഇന്ത്യന്‍ വനിതാ താരം പിങ്കി ബല്‍ഹാര ക്വാര്‍ട്ടര്‍ ഫൈനില്‍ തോറ്റു പുറത്തായി. 2018ലെ കഴിഞ്ഞ ജക്കാര്‍ത്ത ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് പിങ്കി. 52 കി.ഗ്രാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉസ്‌ബെക്കിസ്താന്റെ സിതോറ എല്‍മ്യുറോഡോവയോടാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടറില്‍ കീഴടങ്ങിയത്.

ബോക്‌സിങില്‍ വനിതകളുടെ വിഭാഗത്തില്‍ ഇന്ത്യ ഒരു മെഡല്‍ ഉറപ്പാക്കിയിരിക്കുകയാണ്. 50- 54 കിഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ പ്രീതിയാണ് സെമി ഫൈനലിലേക്കു മുന്നേറി മെഡല്‍ ഉറപ്പിച്ചത്. കസാക്കിസ്താന്റെ സെയ്‌നയെ 4-1നു പ്രീതി പരാജയപ്പെടുത്തുകയായിരുന്നു.

വനിതകളുടെ തന്നെ ബോക്‌സിങില്‍ ഇന്ത്യ മറ്റൊരു മെഡല്‍ കൂടി ഉറപ്പാക്കിയിട്ടുണ്ട്. 66-75 കിഗ്രാമില്‍ ഒളിംപിക് മെഡല്‍ വിജയിയായ ലവ്‌ലിന ബൊര്‍ഗോഹെയ്‌നാണ് സെമിയിലേക്കു കുതിച്ചത്. ദക്ഷിണ കൊറിയയുടെ സുയോന്‍ സിയോങിനെയാണ് ഇന്ത്യന്‍ താരം ഇടിച്ചുവീഴ്ത്തിയത്.

Story first published: Saturday, September 30, 2023, 11:05 [IST]
Other articles published on Sep 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+