Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ് ഗുസ്തി; റെപ്പഷാഗയിലൂടെ തിരിച്ചടിച്ച് ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. ഗെയിംസിന്റെ മൂന്നാം ദിനം വനിതകളുടെ 68 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ദിവ്യ കക്രന്‍ ആണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. ചൈനീസ് തായ്‌പേയിയുടെ ചെങ് വെന്‍ലിങ്ങിനെ 10-0 എന്ന നിലയില്‍ ദിവ്യ തോല്‍പ്പിച്ചു. സെമിയില്‍ എത്താന്‍ കഴിയാതിരുന്ന താരം റെപ്പഷാഗെയിലൂടെയാണ് മെഡല്‍ നേടിയത്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ദിവ്യ ഇതേ ഇനത്തില്‍ വെങ്കലം നേടിയിരുന്നു.

Divya Kakran

ഇതോടെ മൂന്നു സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് എട്ടു മെഡലുകളായി. നേരത്തെ, ഗെയിംസിന്റെ മൂന്നാംദിനം പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി ഏഷ്യന്‍ ഗെയിംസിലെ അരങ്ങേറ്റത്തില്‍ തന്നെ സ്വര്‍ണം നേടി വിസ്മയിപ്പിച്ചിരുന്നു. ഇതേ ഇനത്തില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ വെങ്കലവും നേടി. ഗെയിംസില്‍ ഇന്ത്യ ആകെ മൂന്ന് സ്വര്‍ണം നേടി. രണ്ടു സ്വര്‍ണവും ഗുസ്തിയിലൂടെയായിരുന്നു.

വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍. പുരുഷ വിഭാഗം ട്രാപ്പ് ഷൂട്ടിങില്‍ ലക്ഷയ് ഷെറോണ്‍, 10 മീറ്റര്‍ റൈഫിള്‍ ഇനത്തില്‍ ദീപക് കുമാര്‍ എന്നിവര്‍ വെള്ളിയും നേടി.

Story first published: Tuesday, August 21, 2018, 18:01 [IST]
Other articles published on Aug 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+