For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്; പായ് വഞ്ചിയോട്ടത്തില്‍ മിന്നുന്ന പ്രകടനം; ഇന്ത്യയ്ക്ക് രണ്ട് മെഡലുകള്‍

By Lekhaka

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പതിമൂന്നാം ദിവസം പായ് വഞ്ചിയോട്ടത്തില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡലുകള്‍. വനിതകളുടെ ടീം ഇനത്തില്‍ വര്‍ഷ ഗൗതം, ശ്വേത ഷെര്‍വെംഗര്‍ എന്നിവരടങ്ങിയ ടീം വെള്ളി നേടിയപ്പോള്‍ വനിതകളുടെ വ്യക്തിഗതയിനത്തില്‍ ഹര്‍ഷിത തൊമാര്‍ വെങ്കലവും നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 62 ആയി. 13 സ്വര്‍ണവും 22 വെള്ളിയും 27 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്.

asiangms

ബോക്‌സിങ്ങില്‍ സ്വര്‍ണപ്രതീക്ഷയായിരുന്ന വികാസ് കൃഷന്‍ സെമിയില്‍ നിന്നും പിന്മാറിയിരുന്നു. സെമിയില്‍നിന്നും പിന്മാറിയതോടെ വികാസിന് വെങ്കലം മാത്രമാണ് ലഭിക്കുക. ഗെയിംസിന്റെ പതിമൂന്നാംദിനം ഇന്ത്യയുടെ വനിതാ സ്‌ക്വാഷ് ടീം ഫൈനലിലെത്തി മെഡലുറപ്പിച്ചിട്ടുണ്ട്. ദീപിക പള്ളിക്കല്‍, ജോഷ്‌ന ചിന്നപ്പ എന്നിവര്‍ മലേഷ്യയ്‌ക്കെതിരെ ജയിച്ചതോടെയാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്. അതേസമയം, ടേബിള്‍ ടെന്നീസ് വ്യക്തിഗത ഇനത്തില്‍ ശരത് കമലും, മനികാ ബത്രയും തോറ്റു പുറത്തായി.

ഇന്ത്യയുടെ സ്വര്‍ണ ജേതാക്കള്‍ ഇവരാണ്, വനിതകളുടെ 4ഃ400 മീറ്ററില്‍ ഹിമ ദാസ്, എം ആര്‍ പൂവമ്മ, സരിതാബെന്‍ ഗെയ്ക്ക് വാദ്, മലയാളി കൂടിയായ വിസ്മയ, പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍, ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിങ്, വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബര്‍മന്‍, പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മന്‍ജീത് സിങ്, ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര, പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.

കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.


Story first published: Friday, August 31, 2018, 14:44 [IST]
Other articles published on Aug 31, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+