For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ത്യയുടെ കൗമാര വിസ്മയം മനു ഭാക്കര്‍

ദില്ലി: പങ്കെടുക്കുന്ന ഗെയിംസുകളിലെല്ലാം സ്വര്‍ണനേട്ടത്തോടെ ലോകത്തെ വിസ്മയിപ്പിക്കുന്ന ഇന്ത്യയുടെ കൗമാരതാരം മനു ഭാക്കര്‍ ഏഷ്യന്‍ ഗെയിംസിലും ഉന്നംവെക്കുക സ്വര്‍ണത്തിലേക്കുതന്നെ. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ അടുത്തമാസം 18ന് ഏഷ്യന്‍ ഗെയിംസിന് തിരി തെളിയുമ്പോള്‍ ഇന്ത്യയുടെ ഉറച്ച സ്വര്‍ണ പ്രതീക്ഷയാണ് ഈ പതിനാറുകാരി.

മൂന്നിനങ്ങളിലായാണ് മനു ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കുക. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍, 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍, മിക്‌സഡ് എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യന്‍ താരം മാറ്റുരയ്ക്കും. മെഡലിനെ കുറിച്ചല്ല അടുത്ത മത്സരത്തെ കുറിച്ച് മാത്രമാണ് താന്‍ ചിന്തിക്കാറുള്ളതെന്നും സമ്മര്‍ദ്ദം കാര്യമാക്കാറില്ലെന്നുമാണ് ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി പതിനാറുകാരിയുടെ പ്രതികരണം.

manubhaker

മിക്‌സഡ് ടീം ഇനത്തില്‍ നിന്നും മറ്റൊരു താരമായ ഹീന സിദ്ധുവിനെ ഒഴിവാക്കിയത് വിവാദായിരുന്നു. ഇഷ്ടതാരങ്ങള്‍ക്കായി നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ നിയമം തെറ്റിക്കുകയാണെന്ന് ഹീന ആരോപിച്ചു. എന്നാല്‍, വിവാദങ്ങള്‍ ഒട്ടും ശ്രദ്ധിക്കാറില്ലെന്ന് മനു പ്രതികരിച്ചു. ഷൂട്ടിങ്ങില്‍ മാത്രമാണ് ശ്രദ്ധ. ഏതെങ്കിലും ഇനത്തില്‍ തന്നെ തെരഞ്ഞെടുത്താല്‍ അത് അംഗീകരിക്കും. തെരഞ്ഞെടുത്തില്ലെങ്കില്‍ പരാതിയില്ലെന്നും താരം വ്യക്തമാക്കി.

ഈ വര്‍ഷം ആദ്യം മെക്‌സിക്കോയില്‍ നടന്ന ലോകകപ്പില്‍ മനു സ്വര്‍ണം നേടിയിരുന്നു. ഇതോടെ, ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ ഷൂട്ടര്‍ എന്ന ബഹുമതിയും ലഭിച്ചു. 2020ലെ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ് മനു. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലും ലോക ചാമ്പ്യന്‍ഷിപ്പുകളിലും പങ്കെടുക്കുന്നതിനായി കടുത്ത പരിശീലനത്തിലാണ് ഇപ്പോള്‍ താരം.

Story first published: Sunday, July 29, 2018, 18:12 [IST]
Other articles published on Jul 29, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+