ഏഷ്യന്‍ ഗെയിംസ്; പതിനാറുകാരന്‍ സൗരഭിന് സ്വര്‍ണം, അഭിഷേകിന് വെങ്കലം
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. ഗെയിംസിന്റെ മൂന്നാം ദിനം ഷൂട്ടിങ്ങിലൂടെയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. 50 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി ഏഷ്യന്‍ ഗെയിംസിലെ അരങ്ങേറ്റത്തില്‍ സ്വര്‍ണം നേടി വിസ്മയിപ്പിച്ചു. ഇതേ ഇനത്തില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ വെങ്കലം നേടി.
ഇതോടെ ഗെയിംസില്‍ ഇന്ത്യ ആകെ മൂന്ന് സ്വര്‍ണം നേടി. നേരത്തെ നേടിയ രണ്ടു സ്വര്‍ണവും ഗുസ്തിയിലൂടെയായിരുന്നു. ഇതോടെ മൂന്നു സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് ഏഴു മെഡലുകളായി. വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍.

പുരുഷ വിഭാഗം ട്രാപ്പ് ഷൂട്ടിങില്‍ ലക്ഷയ് ഷെറോണ്‍, 10 മീറ്റര്‍ റൈഫിള്‍ ഇനത്തില്‍ ദീപക് കുമാര്‍ എന്നിവര്‍ വെള്ളിയും നേടി. ഗെയിംസിന്റെ മൂന്നാം ദിനം മെഡല്‍ തീരുമാനമാകാനുള്ള ഇനങ്ങള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്. കഴിഞ്ഞദിവസം പുരുഷ ഹോക്കിയില്‍ ഇന്ത്യ ജയിച്ചിരുന്നു. പുരുഷ കബഡിയില്‍ തോല്‍വിയും വനിതാ കബഡിയില്‍ ജയവുമാണ് ഇന്ത്യയുടെ മത്സര ഫലങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications