Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍; വെടിവെച്ചിട്ടത് സഞ്ജീവ് രജ്പുത്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. ഗെയിംസിന്റെ മൂന്നാം ദിനം പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ സഞ്ജീവ് രജ്പുത്തിലൂടെയാണ് ഇന്ത്യ വെള്ളിമെഡല്‍ നേടിയത്. ഈ ഇനത്തില്‍ ചൈനയുടെ ഹുയി ഷിന്‍ചെങ് സ്വര്‍ണവും ജപ്പാന്റെ മാത്‌സുമോട്ടോ വെങ്കലവും കരസ്ഥമാക്കി. ഗെയിംസിന്റെ മൂന്നാം ദിനം ഇന്ത്യയുടെ മൂന്നാമത്തെ ഷൂട്ടിങ് മെഡല്‍കൂടിയാണിത്.

നേരത്തെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി ഏഷ്യന്‍ ഗെയിംസിലെ അരങ്ങേറ്റത്തില്‍ തന്നെ സ്വര്‍ണം നേടി വിസ്മയിപ്പിച്ചിരുന്നു. ഇതേ ഇനത്തില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ വെങ്കലവും നേടി. ഗെയിംസില്‍ ഇന്ത്യ ആകെ മൂന്ന് സ്വര്‍ണം നേടി. രണ്ടു സ്വര്‍ണവും ഗുസ്തിയിലൂടെയായിരുന്നു. ഇതോടെ മൂന്നു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് എട്ടു മെഡലുകളായി.

photo

വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരാണ് സ്വര്‍ണം നേടിയ മറ്റുള്ളവര്‍. പുരുഷ വിഭാഗം ട്രാപ്പ് ഷൂട്ടിങില്‍ ലക്ഷയ് ഷെറോണ്‍, 10 മീറ്റര്‍ റൈഫിള്‍ ഇനത്തില്‍ ദീപക് കുമാര്‍ എന്നിവര്‍ വെള്ളിയും നേടി. ഗെയിംസിന്റെ മൂന്നാം ദിനം മെഡല്‍ തീരുമാനമാകാനുള്ള ഇനങ്ങള്‍ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്.

ഏഷ്യന്‍ ഗെയിംസ്; പതിനാറുകാരന്‍ സൗരഭിന് സ്വര്‍ണം, അഭിഷേകിന് വെങ്കലം

Story first published: Tuesday, August 21, 2018, 14:03 [IST]
Other articles published on Aug 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+