ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍. വനിതാ സിംഗിള്‍സില്‍ ജപ്പാന് താരം അകാനെ യമാഗൂച്ചിയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് സിന്ധു തോല്‍പ്പിച്ചു. സ്കോര്‍ 21-17, 15-21, 21-10. അതേസമയം, മറ്റൊരു സെമിയില്‍ ഇന്ത്യയുടെ സൈന നേവാള്‍ തോറ്റു. ഇതോടെ സൈനയ്ക്ക് വെങ്കല മെഡല്‍ ലഭിക്കും. തായ്പേയിയുടെ തായ് സുയിങ്ങിനോട 21-17, 21-14 എന്ന സ്കോറിനാണ് സൈന തോറ്റത്.
സൈനയുടെ വെങ്കലത്തോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 37 ആയി. ഏഴു സ്വര്‍ണവും പത്ത് വെള്ളിയും 20 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന് ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.
ആഴ്സനലിന് ആവേശമായി ഇന്ത്യ... പ്രീമിയര്‍ ലീഗ് വേദിയില്‍ ക്രിക്കറ്റ് താരങ്ങളും!! ചിത്രങ്ങള്‍ വൈറല്‍
കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന് സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന് സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.