For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്; തകര്‍പ്പന്‍ പ്രകടനത്തോടെ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം; മലയാളി നീനയ്ക്ക് വെള്ളി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി. ലോങ് ജംപില്‍ മലയാളി താരം നീന വരകില്‍ വെള്ളി മെഡലും നേടി. ദേശീയ റെക്കോര്‍ഡ് മറികടന്ന് 88.06 മീറ്റര്‍ ജാവലിന്‍ പായിച്ചാണ് ഇന്ത്യയുടെ യുവതാരം നീരജ് സ്വര്‍ണനേട്ടത്തിന് അര്‍ഹനായത്. 82.22 മീറ്റര്‍ ദൂരം കണ്ടെത്തിയ ചൈനീസ് താരത്തിന് വെള്ളിയും 80.75 മീറ്റര്‍ ദൂരത്തോടെ പാക് താരം വെങ്കലവും നേടി. അതേസമയം, ഇതേയിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ ശിവപാല്‍ സിങ് എട്ടാം സ്ഥാനത്തായി.

1

ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം നീനയും അഭിമാനമുയര്‍ത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 6.51 മീറ്റര്‍ ദൂരം ചാടിയാണ് നീന വെള്ളിക്ക് അര്‍ഹയായത്. വിയറ്റ്‌നാം താരം സ്വര്‍ണവും ചൈന വെങ്കലവും സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 41 ആയി ഉയര്‍ന്നു. 8 സ്വര്‍ണവും 13 വെള്ളിയും 20 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. ഗെയിംസിന്റെ ഒന്‍പതാം ദിനം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ധരുണ്‍ അയ്യസാമിയും വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പില്‍ ചേസില്‍ സുധാസിങ്ങും ഇന്ത്യയ്ക്കു വേണ്ടി മെഡല്‍ നേടിയിരുന്നു. ഇന്ത്യയുടെ സൈന നേവാള്‍ ബാഡ്മിന്റണിലും വെങ്കലം നേടി.

2

പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.

കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.

Story first published: Monday, August 27, 2018, 21:52 [IST]
Other articles published on Aug 27, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+