വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്; മിന്നല്‍ കുതിപ്പുമായി ഇന്ത്യയുടെ മലയാളിതാരം ജിന്‍സണ് സ്വര്‍ണം

By Lekhaka
ഇന്ത്യയുടെ മലയാളിതാരം ജിന്‍സണ് സ്വര്‍ണം | Oneindia Malayalam

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ പന്ത്രണ്ടാം ദിവസം ഇന്ത്യയുടെ ആദ്യ സ്വര്‍ണവുമായി മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍. പുരുഷന്മാരുടെ 1500 മീറ്ററിലാണ് ജിന്‍സണ്‍ മിന്നല്‍വേഗത്തില്‍ സ്വര്‍ണക്കുതിപ്പ് നടത്തിയത്. ജിന്‍സണ്‍ 3.44.72 മിനിറ്റില്‍ ഫിനിഷ് ചെയ്തു. നേരത്തെ 800 മീറ്ററില്‍ ജിന്‍സണ്‍ വെള്ളി മെഡല്‍ നേടിയിരുന്നു. അതേസമയം 1500 മീറ്ററിലെ മെഡല്‍ പ്രതീക്ഷയായിരുന്ന മന്‍ജീത് സിങ്ങിന് നാലാം സ്ഥാനത്തായി. ഇറാന്റെ മൊറാദി അമീര്‍ വെള്ളിയും ബഹ്‌റൈന്റെ തിയോഅലി മുഹമ്മദ് വെള്ളിയും നേടി.

jinson

ഇതോടെ, ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 56 ആയി ഉയര്‍ന്നു. 12 സ്വര്‍ണവും 20 വെള്ളിയും 25 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്. ഗെയിംസിന്റെ പന്ത്രണ്ടാംദിനം മലയാളി താരം പി യു ചിത്രയും, ജിസ്‌കസ് ത്രോയില്‍ സീമ പൂണിയയും വെങ്കലം നേടിയിരുന്നു. അതേസമയം, ഹോക്കിയില്‍ ഇന്ത്യന്‍ പുരുഷ ടീം ഫൈനലിലെത്തുന്നതില്‍ പരാജയപ്പെട്ടു. ടൈബ്രേക്കറില്‍ മലേഷ്യയോടാണ് ഇന്ത്യ തോറ്റത്.

ഇന്ത്യയുടെ സ്വര്‍ണ ജേതാക്കള്‍ ഇവരാണ്, ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിങ്, വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബര്‍മന്‍, പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മന്‍ജീത് സിങ്, ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര, പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.

കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.


Story first published: Thursday, August 30, 2018, 18:38 [IST]
Other articles published on Aug 30, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X