Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്നും ഇറാഖ് പിന്മാറി

ബാഗ്ദാദ്: ഫുട്‌ബോളിലെ ഏഷ്യന്‍ ശക്തികളായ ഇറാഖ് ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്നും പിന്മാറി. ഗെയിംസിന് രണ്ടാഴ്ചമാത്രം ശേഷിക്കെയാണ് ഇറാഖിന്റെ തീരുമാനം പുറത്തുവന്നിരിക്കുന്നത്. നേരത്തെ രണ്ടു ടീമുകള്‍ കൂടി പിന്‍വാങ്ങിയതിനെ തടര്‍ന്ന് പാലസ്തീന്‍, യുഎഇ ടീമുകളെ ഉള്‍പ്പെടുത്താനായി വീണ്ടും നറുക്കെടുപ്പ് നടത്തിയിരുന്നു.

ഇതോടെ ആറു ഗ്രൂപ്പുകളില്‍ രണ്ടെണ്ണം അഞ്ച് രാജ്യങ്ങള്‍ വീതമായി. ഇറാഖ് കൂടി പിന്‍വാങ്ങിയതോടെ ഒരു ഗ്രൂപ്പില്‍ മൂന്ന് അംഗങ്ങളുമായിരിക്കുകയാണ്. ചൈന, ടിമോര്‍ ലെസ്‌തെ, സിറിയ എന്നിവരാണ് ഇറാഖിന്റെ ഗ്രൂപ്പില്‍ അവശേഷിക്കുന്നവര്‍. ഇറാഖിന്റെ പിന്‍മാറ്റം ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

asiangms

ഗ്രൂപ്പുകളുടെ പുനര്‍വിന്യാസമോ മറ്റു തരത്തിലുള്ള പോംവഴികളോ ഇനി കണ്ടെത്തേണ്ടിവരും. അതേസമയം, അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാര്‍ത്ത നേരത്തെ ഇറാഖ് നിഷേധിച്ചിരുന്നു. ടീം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുമെന്നും ട്രെയിനിങ് നടത്തുന്നുണ്ടെന്നുമായിരുന്നു പ്രതികരണം. 23 വയസില്‍ താഴെയുള്ള കളിക്കാര്‍ക്ക് മാത്രമേ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ അനുമതിയുള്ളൂ. മൂന്ന് മുതിര്‍ന്ന താരങ്ങള്‍ക്കും അവസരം നല്‍കാം. ഓഗസ്ത് 18 മുതല്‍ സപ്തംബര്‍ 2 വരെ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.

Story first published: Thursday, August 2, 2018, 11:55 [IST]
Other articles published on Aug 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+