Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസിന് തൊട്ടുമുന്‍പ് മരുന്നടി; ഇന്ത്യന്‍ താരത്തെ പുറത്താക്കി

ദില്ലി: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഏഷ്യന്‍ ഗെയിംസ് ആരംഭിക്കാനിരിക്കെ മുന്‍ മെഡല്‍ ജേതാവിനെ മരുന്നടിയുടെ പേരില്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. സ്റ്റീപ്പിള്‍ ചേസ് താരം നവീന്‍ ദാഗര്‍ ആണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അച്ചടക്ക നടപടിക്ക് വിധേയനായത്. നവീന്‍ ഗെയിംസിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയായിരുന്നു.

2014 ല്‍ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയിരുന്ന താരമാണ് നവീന്‍. ജൂണില്‍ ഗുവാഹട്ടിയില്‍ നടന്ന സീനിയര്‍ ഇന്റര്‍ സ്റ്റേറ്റ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനിടെയാണ് നവീന്റെ സാമ്പിളുകള്‍ ശേഖരിച്ചത്. പരിശോധനയില്‍ നിരോധിച്ച മെലഡോണിയം എന്ന ഉത്തേജകത്തിന്റെ അംശമാണ് കണ്ടെത്തിയത്. ഗുവാഹട്ടിയില്‍ നടന്ന മീറ്റിലാണ് നവീന്‍ ഏഷ്യന്‍ ഗെയിംസിനുള്ള ക്വാളിഫിക്കേഷന്‍ മാര്‍ക്കായ 8.41 സെക്കന്റ് മറികടന്നിരുന്നത്.

asiangames

ദേശീയ ആന്റിഡോപ്പിംഗ് ഏജന്‍സി നാഡ സാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ട് കൈമാറിയയുടന്‍ നവീനെ അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സസ്പെന്‍ഡ് ചെയ്തു. ഇതോടെ താരത്തിന്റെ ഏഷ്യന്‍ ഗെയിംസ് അനിശ്ചിതത്വത്തിലായി. ബി സാമ്പിള്‍

പരിശോധനയിലും മരുന്നടി തെളിഞ്ഞാല്‍ താരത്തിന് ഏഷ്യന്‍ഗെയിംസില്‍ പങ്കെടുക്കാന്‍ കഴിയില്ല.

ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കാനാണ് നാഡയുടെ തീരുമാനം. ഒരുവിധത്തിലുള്ള ഇളവും നല്‍കില്ല. ഇന്ത്യന്‍ താരങ്ങള്‍ നോ നീഡില്‍ പോളിസി പാലിക്കണമെന്ന് നിബന്ധന പുറത്തിറക്കി. ഏതെങ്കിലും തരത്തില്‍ സിറിഞ്ചുകള്‍ കണ്ടെത്തിയാല്‍ അവരെ നാട്ടിലേക്ക് മടക്കിയയക്കും.

Story first published: Friday, August 3, 2018, 13:58 [IST]
Other articles published on Aug 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+