വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസ്; പായ് വഞ്ചിയോട്ടത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍; സ്‌ക്വാഷില്‍ വെങ്കലം

By Lekhaka

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പതിമൂന്നാം ദിവസം പായ് വഞ്ചിയോട്ടത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡല്‍. പുരുഷന്മാരുടെ ടീം ഇനത്തില്‍ വരുണ്‍ ധാക്കൂര്‍, കെസി ഗണപതി എന്നിവരടങ്ങിയ ടീമാണ് വെങ്കല മെഡല്‍ നേടിയത്. നേരത്തെ, വനിതകളുടെ ടീം ഇനത്തില്‍ വര്‍ഷ ഗൗതം, ശ്വേത ഷെര്‍വെംഗര്‍ എന്നിവരടങ്ങിയ ടീം വെള്ളിയും വനിതകളുടെ വ്യക്തിഗതയിനത്തില്‍ ഹര്‍ഷിത തൊമാര്‍ വെങ്കലവും നേടിയിരുന്നു.

varun-ganapthy

കൂടാതെ, സ്‌ക്വാഷ് പുരുഷന്മാരുടെ ടീം ഇനത്തിലും ഇന്ത്യ വെങ്കലം നേടി. സെമിയില്‍ ഹോങ്കോങ്ങിനോട് തോറ്റതോടെയാണ് ഇന്ത്യ വെങ്കലത്തില്‍ ഒതുങ്ങിയത്. അതേസമയം, വനിതകളുടെ ടീം ഫൈനലില്‍ പ്രവേശിച്ചു. ബോക്‌സിങ്ങില്‍ സ്വര്‍ണപ്രതീക്ഷയായിരുന്ന വികാസ് കൃഷന്‍ സെമിയില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് ഒരു വെങ്കലവും ഗെയിംസിന്റെ പതിമൂന്നാം ദിനം ഇന്ത്യയുടെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 64 ആയി. 13 സ്വര്‍ണവും 22 വെള്ളിയും 29 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്.

ഇന്ത്യയുടെ സ്വര്‍ണ ജേതാക്കള്‍ ഇവരാണ്, വനിതകളുടെ 4ഃ400 മീറ്ററില്‍ ഹിമ ദാസ്, എം ആര്‍ പൂവമ്മ, സരിതാബെന്‍ ഗെയ്ക്ക് വാദ്, മലയാളി കൂടിയായ വിസ്മയ, പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍, ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിങ്, വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബര്‍മന്‍, പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മന്‍ജീത് സിങ്, ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര, പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.

കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.

Story first published: Friday, August 31, 2018, 17:00 [IST]
Other articles published on Aug 31, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X