Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ്; ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് വെങ്കലം; സെമിയില്‍ തോറ്റു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ പുരുഷ ടീം സെമിയില്‍ തോറ്റു. സൗത്ത് കൊറിയയോട് 3-0 ത്തിനാണ് ഇന്ത്യ തോറ്റത്. ഇതോടെ ഇന്ത്യയുടെ സത്യന്‍ ഗ്‌നനശേഖരന്‍, അജന്ത ശരത് കമല്‍, ആന്റണി അമല്‍ രാജ് സഖ്യത്തിന് വെങ്കല മെഡല്‍ ലഭിക്കും.

sharath-kamal-

ഗെയിംസിന്റെ പത്താംദിനം ഇന്ത്യയ്ക്ക് മൂന്നു വെള്ളി മെഡല്‍കൂടി ലഭിച്ചിരുന്നു. അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തില്‍ ഇന്ത്യയുടെ പുരുഷ വനിതാ ടീമുകളും, ബാഡ്മിന്റണില്‍ പി വി സിന്ധുവുമാണ് വെള്ളി നേടിയത്. ഇതോടെ, ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 45 ആയി. 8 സ്വര്‍ണവും 16 വെള്ളിയും 21 വെങ്കലവും ഇന്ത്യ നേടിയിട്ടുണ്ട്.

ഇന്ത്യയുടെ സ്വര്‍ണ ജേതാക്കള്‍ ഇവരാണ്, ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര, പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.

കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.

Story first published: Tuesday, August 28, 2018, 13:52 [IST]
Other articles published on Aug 28, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+