Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ്; ഇന്ത്യയുടെ 20 വര്‍ഷത്തെ കാത്തിരിപ്പ് ഒറ്റ ചവിട്ടടിയില്‍ പാഴായി

ജക്കാര്‍ത്ത: ഇരുപത് വര്‍ഷക്കാലമായി ഇന്ത്യ കാത്തിരിക്കുന്ന ഒരു മെഡല്‍ കൈയ്യില്‍ കിട്ടിയിട്ടും പാഴായി. ഏഷ്യന്‍ ഗെയിംസില്‍ 10000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ ഗോവിന്ദന്‍ ലക്ഷ്മണന്‍ വെങ്കലം നേടിയതായിരുന്നു. എന്നാല്‍, ട്രാക്ക് തെറ്റിച്ചെന്ന കാരണത്താല്‍ അയോഗ്യനാക്കപ്പെട്ടു. മത്സരത്തില്‍ മൂന്നാമതായാണ് താരം ഫിനിഷ് ചെയ്തതെങ്കിലും ട്രാക്കിന് പുറത്ത് ഒരുതവണ കാല്‍ ചവിട്ടിയതിനാല്‍ മെഡല്‍ നഷ്ടപ്പെടുകയായിരുന്നു.

glakshman

1998 ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ ഗുലാബ് ചന്ദ് വെങ്കലം നേടിയ ശേഷം ഇതുവരെ പതിനായിരം മീറ്ററില്‍ ഒരു മെഡല്‍ പോലും ഇന്ത്യന്‍ താരങ്ങള്‍ക്ക് നേടാനായിട്ടില്ല. ഗോവിന്ദന്‍ അത് കൈപ്പിടിയിലാക്കിയതായിരുന്നു. അതിന്റെ സന്തോഷം തുടങ്ങും മുമ്പേ കെട്ടടങ്ങുകയും ചെയ്തു. ബഹ്റൈന്‍ താരങ്ങളായ ഹസ്സന്‍ ഖാനിക്കും അബ്രഹാം ചീറോബനും പിന്നില്‍ മൂന്നാമതായ ഗോവിന്ദന്‍ ലക്ഷ്മണന്‍ അയോഗ്യനാക്കപ്പെട്ടപ്പോള്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ചൈനീസ് താരം ചാങ്ബോങ്ങിന് വെങ്കലം ലഭിച്ചു.

ഏഷ്യന്‍ ഗെയിംസില്‍ 5000 മീറ്ററില്‍ ഗോവിന്ദന്‍ ലക്ഷ്മണന് ഓഗസ്റ്റ് 30ന് മത്സരമുണ്ട്. ഇതില്‍ മെഡല്‍ നേടി നഷ്ടം നികത്താനാകുമെന്ന പ്രതീക്ഷയിലാണിപ്പോള്‍ ഇന്ത്യന്‍ താരം. എന്താണ് സംഭവിച്ചത് എന്ന് തനിക്കറിയില്ലെന്നാണ് ലക്ഷ്മണിന്റെ പ്രതികരണം. ഗോവിന്ദന്‍ ലക്ഷ്മണനെ അയോഗ്യനാക്കിയ സംഭവത്തില്‍ ഇന്ത്യ പരാതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ട്രാക്ക് മാറിയെന്ന് വ്യക്തമായതിനാല്‍ മെഡല്‍ ലഭിച്ചേക്കില്ല.


Story first published: Monday, August 27, 2018, 14:34 [IST]
Other articles published on Aug 27, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+