For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുസ്തിയില്‍ മെഡലുറപ്പിച്ച് ബജ്‌രംഗ് പൂണിയ; നാലു താരങ്ങള്‍ മെഡലില്ലാതെ പുറത്ത്

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ബജ്‌രംഗ് പൂണിയ മെഡല്‍ ഉറപ്പ് ഫൈനലിലെത്തി. പുരുഷന്മാരുടെ ഫ്രീസ്റ്റൈല്‍ 65 കിലോഗ്രാം വിഭാഗത്തില്‍ സെമിയില്‍ മംഗോളിയന്‍ താരത്തെയാണ് പൂണിയ തോല്‍പ്പിച്ചത്. സ്‌കോര്‍ 10-0. തന്റെ മൂന്നു മത്സരങ്ങളിലും ആധികാരിക ജയത്തോടെ ഫൈനലിലെത്തിയ താരം സ്വര്‍ണം നേടുമെന്നാണ് പ്രതീക്ഷ.

bajrang-punia

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ പൂണയ കഴിഞ്ഞ ഏഷ്യാഡില്‍ വെള്ളി നേടിയിരുന്നു. അതേസമയം, ഇന്ത്യയുടെ മറ്റു ഗുസ്തി താരങ്ങള്‍ നിരാശപ്പെടുത്തി. ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സുശീല്‍ കുമാര്‍ ആദ്യ റൗണ്ടില്‍തന്നെ തോറ്റു പുറത്തായിരുന്നു. കൂടാതെ, മൗസം ഖേത്രി, പവന്‍ കുമാര്‍, സന്ദീപ് തൊമാര്‍ എന്നിവര്‍ ക്വാര്‍ട്ടറിലും പുറത്തായി.

രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ നേടിയ സുശീല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. എന്നാല്‍, പുരുഷന്മാരുടെ 74 കിലോഗ്രാം വിഭാഗം ഗുസ്തിയില്‍ ആദ്യ റൗണ്ടില്‍ തന്നെ സുശീല്‍ തോറ്റു. ബഹ്‌റൈന്റെ ബാതിറോവ് ആദമിനെതിരെ 3-5 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ താരം തോറ്റത്.

Story first published: Sunday, August 19, 2018, 18:29 [IST]
Other articles published on Aug 19, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+