For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണത്തിലേക്ക് ലക്ഷ്യം വെച്ച് പതിനഞ്ചുകാരന്‍ അനീഷ്

ദില്ലി: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ ഓഗസ്ത് പതിനെട്ടിന് ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ കൗമാരതാരം അനീഷ് ഭന്‍വാല ലക്ഷ്യം വെക്കുക സ്വര്‍ണത്തിലേക്ക്. പതിനഞ്ചുവയസുമാത്രം പ്രായമുള്ള അനീഷ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വിസ്മയമാണ്. 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തിലായിരുന്നു അനീഷിന്റെ സ്വര്‍ണനേട്ടം.

anishbhanwala


അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇതിനകംതന്നെ വരവറിയിച്ചിട്ടുണ്ട് അനീഷ്. ഐഎസ്എസ്എഫ് ലോക ചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലെ പ്രകടനം എടുത്തപറയേണ്ടതാണ്. ഇടത്തരം കുടുംബത്തില്‍നിന്നും ഷൂട്ടിങ് ലോകത്തെത്തപ്പെട്ട അനീഷ് പഠനത്തിന്റെ ഇടവേളകളിലാണ് ഇഷ്ടയിനമായ ഷൂട്ടിങ്ങില്‍ പരിശീലനം നടത്തുന്നത്.

ഷൂട്ടിങ്ങിലുള്ള മകന്റെ താത്പര്യമറിഞ്ഞ പിതാവ് ഒരു സെക്കന്‍ഹാന്റ് തോക്ക് വാങ്ങി നല്‍കിയതോടെയാണ് കൗമാരതാരത്തിന്റെ ജീവിതം വഴിമാറുന്നത്. ഇതോടെ, പരിശീലന സൗകര്യത്തിനായി ഹരിയാണയില്‍ നിന്നും കുടുംബം ദില്ലിയിലേക്ക് മാറി. അനീഷിനൊപ്പം പതിനാറുകാരി മനു ഭാക്കറും ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ്. ഇരുവരും ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുകയാണെങ്കില്‍ അത് ഒളിമ്പിക്‌സ് മെഡലിനായുളള ഇന്ത്യയുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടും.

Story first published: Friday, August 10, 2018, 14:10 [IST]
Other articles published on Aug 10, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+