Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയല്ല, ഫൈനലില്‍ ടീം അര്‍ജന്റീന!

സാവോപോളോ: ബ്രസീല്‍ - ജര്‍മനി കളിയുടെ തനിയാവര്‍ത്തനം കാത്തിരുന്നവര്‍ക്ക് പിഴച്ചു. 120 മിനുട്ടും ഒപ്പത്തിനൊപ്പം നിന്ന ആവേശക്കളിയില്‍ ഹോളണ്ടിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. 24 വര്‍ഷത്തിന് ശേഷമാണ് അര്‍ജന്റീന ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് ഒരു ലാറ്റിനമേരിക്കന്‍ ടീം ഫൈനലിലെത്തുന്നത്.

അര്‍ജന്റീന എന്നാല്‍ മെസി മാത്രമാണ് എന്ന് കരുതിയവര്‍ക്കുള്ള ചുട്ട മറുപടിയായിരുന്നു സാവോപോളോയില്‍ അര്‍ജന്റീന കാഴ്ചവെച്ചത്. പ്രതിരോധത്തിലും മധ്യനിരയിലും ചീറിയ ടീം ഗോളടിക്കുന്നതില്‍ മാത്രമാണ് പരാജയപ്പെട്ടത്. ആര്യന്‍ റോബന്റെയും വാന്‍പേഴ്‌സിയുടെയും സ്‌നൈഡറുടെയും കുതിപ്പുകളെ അര്‍ജന്റീന മനോഹരമായി പ്രതിരോധിച്ചു.

പെനല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ട് കിക്കുകള്‍ കുത്തിയകറ്റിയ സെര്‍ജിയോ റോമേരോ ആണ് അര്‍ജന്റീനയുടെ താരം. കളിക്ക് ശേഷം പൊട്ടിക്കരയുന്ന മകനെ ആശ്വസിപ്പിച്ച് മൈതാനത്തിലേക്ക് യന്ത്രപ്പാവയെപ്പോലെ തിരിച്ചുകയറുന്ന ആര്യന്‍ റോബന്‍ ഈ ലോകകപ്പിന്റെ വേദനിക്കുന്ന കാഴ്ചയായി കൂടെയുണ്ടാകും

ഞാനാണ് നായകന്‍!

ഞാനാണ് നായകന്‍!

ഹോളണ്ടിന്റെ രണ്ട് പെനല്‍റ്റി കിക്കുകള്‍ തടുത്ത് വീരനായകനായ അര്‍ജന്റീന ഗോളി സെര്‍ജിയോ റോമേരോ.

മെസ്സി മാജിക്കില്ല

മെസ്സി മാജിക്കില്ല

താരതമ്യേന നിശബ്ദനായിരുന്നു ലയണല്‍ മെസ്സി ഇന്നലെ. ഡി മരിയ ഇല്ലാത്തത് മെസ്സിയുടെ ഫിനിഷിംഗിനെയും ബാധിച്ചു.

റോബന്‍ വേദനിപ്പിക്കുന്നു

റോബന്‍ വേദനിപ്പിക്കുന്നു

പന്ത് കിട്ടാതെ ഉഴറിനടക്കുന്ന റോബന്‍ സെമിയിലെ വേദനിക്കുന്ന ചിത്രമായി കൂടെയുണ്ടാകും. പൊട്ടിക്കരയുന്ന മകനെ ആശ്വസിപ്പിക്കുന്ന റോബന്റെ ചിത്രമാകട്ടെ എതിരാളികളുടെ പോലും ചങ്ക് തകര്‍ക്കും

ഒരൊറ്റ ചവിട്ട് തന്നാലുണ്ടല്ലോ

ഒരൊറ്റ ചവിട്ട് തന്നാലുണ്ടല്ലോ

പന്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ അര്‍ജന്റീനയുടെ ജാവിയര്‍ മസ്‌ക്രിയാനോയുടെ തലയില്‍ ചവിട്ടുന്ന ഹോളണ്ടിന്റെ ജിയോര്‍ജിനോ

ഓഹ് വാട്ട് എ സേവ്

ഓഹ് വാട്ട് എ സേവ്

പെനല്‍റ്റി ഷൂട്ടൗട്ടില്‍ റോണ്‍ വ്‌ലാറിന്റെ കിക്ക് തടയുന്ന ഗോളി സെര്‍ജിയോ റോമേരോ

പറന്ന് പിടിച്ചേക്കാം

പറന്ന് പിടിച്ചേക്കാം

അര്‍ജന്റീനയുടെ ഒരു മുന്നേറ്റം ചാടിപ്പിടിച്ച് നിഷ്ഫലമാക്കുന്ന ഹോളണ്ട് ഗോളി ജാസ്പര്‍ സില്ലസന്‍

അങ്ങ് പോയാലോ

അങ്ങ് പോയാലോ

പന്തിനായുള്ള പോരാട്ടത്തില്‍ അര്‍ജന്റീനയുടെ മാര്‍കോ റോജോയും ഡിര്‍ക് കുയ്റ്റും


http://www.oneindia.com/sports/argentina-to-face-germany-in-world-cup-final-after-shootout-1480420.html

Story first published: Thursday, July 10, 2014, 10:12 [IST]
Other articles published on Jul 10, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+