കൊറിയയെ അള്‍ജീരിയ മുക്കിക്കൊന്നു
ഏഷ്യന്‍ ശക്തികളായ ദക്ഷിണ കൊറിയയെ ഗോള്‍വര്‍ഷത്തില്‍ മുക്കി അര്‍ജീരിയ ലോകകപ്പിലെ തോല്‍വികള്‍ക്ക് അറുതി വരുത്തി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു അള്‍ജീരിയ ജയിച്ചത്. ജയത്തോടെ ഗ്രൂപ്പില്‍ രണ്ടാമതെത്തിയ അള്‍ജീരിയ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി.
ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ അടിച്ചുകയറ്റി അള്‍ജീരിയ കൊറിയയെ ഹതാശരാക്കി. രണ്ടാം പകുതിയില്‍ കൊറിയ രണ്ടു ഗോളുകള്‍ തിരിച്ചടിച്ചെങ്കിലും വിജയിക്കാനായില്ല. റഷ്യയോടാണ് അള്‍ജീരിയയുടെ അടുത്ത കളി. ദക്ഷിണ കൊറിയ ബെല്‍ജിയത്തോടാണ് ഗ്രൂപ്പിലെ അവസാന കളിയില്‍ കൊമ്പുകോര്‍ക്കുക.
രണ്ട് കളിയില്‍ രണ്ട് വിജയവുമായി ബെല്‍ജിയം പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചുകഴിഞ്ഞു. അള്‍ജീരിയയ്ക്ക് മൂന്നും കൊറിയ, റഷ്യ എന്നിവര്‍ക്ക് ഓരോ പോയിന്റും ഉണ്ട്.

അള്‍ജീരിയ വരുന്നൂ
ലോകകപ്പില്‍ ദക്ഷിണ കൊറിയയെ തകര്‍ത്തെറിഞ്ഞ അള്‍ജീരിയന്‍ ടീമിന്റെ ആഹ്ലാദം

ഈ കളി വിടില്ല
അള്‍ജീരിയയുടെ മദ്ജിദ് ബൊഗേറയും കൊറിയയുടെ പാര്‍ക് ചു യുംഗും പന്തിനായുള്ള പോരാട്ടത്തില്‍

ഇസ്ലാം സ്ലിമാനി
ഇസ്ലാം സ്ലിമാനിയുടെ വകയായിരുന്നു അള്‍ജീരിയയുടെ ആദ്യ ഗോള്‍

രണ്ടാം ഗോള്‍
കൊറിയയ്‌ക്കെതിരെ അള്‍ജീരിയയുടെ രണ്ടാം ഗോള്‍ നേടുന്ന റഫീഖ് ഖലീചി

ജബാവുവിന്റെ ഗോള്‍
രണ്ടാം ഗോളിന്റെ ഞെട്ടലില്‍ നിന്നും കൊറിയ മുക്തരാകും മുമ്പേ മൂന്നാം ഗോളും വീണു. ജബാവുവിന്റെ വകയായിരുന്നു മൂന്നാം ഗോള്‍.

ആരാധകര്‍
റഷ്യയ്‌ക്കെതിരായ കളിയില്‍ ബെല്‍ജിയത്തിന്റെ ആരാധകര്‍. ഗ്രൂപ്പ് എച്ചില്‍ ഒന്നാമതാണ് ബെല്‍ജിയം ഇപ്പോള്‍

അത് ഫൗള്‍
റഷ്യയുടെ ഡെനിസ് ഗ്ലഷ്‌കോവിന് മഞ്ഞക്കാര്‍ഡ് കിട്ടിയപ്പോള്‍

ഞങ്ങളും ആരാധകരാണ്
ബെല്‍ജിയത്തിന്റെ ആരാധകര്‍ ബ്രസീലില്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications