For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സച്ചിന് പിന്നാലെ അലിസ്റ്റര്‍ കുക്ക് ഗാവസ്‌കറെയും പിന്നിലാക്കി... പക്ഷേ അടുത്ത ടെസ്റ്റില്‍ വിലക്ക്?

By Muralidharan

ടെസ്റ്റ് ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡ് സച്ചിന്‍ തെണ്ടുല്‍ക്കറില്‍ നിന്നും പിടിച്ചുവാങ്ങിയിട്ട് ഒരു മാസമാകുന്നതേയുള്ളൂ, ഇതാ കുക്കിനെ തേടി അടുത്ത റെക്കോര്‍ഡും. ഇത്തവണ ഇതിഹാസ താരം സുനില്‍ ഗാവസ്‌കറെയാണ് കുക്ക് പിന്നിലാക്കിയിരിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഓപ്പണര്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ അടിച്ചെടുത്തത്.

ഓപ്പണര്‍ എന്ന നിലയില്‍ സുനില്‍ ഗാവസ്‌കറിന്റെ പേരില്‍ 9607 റണ്‍സുകളാണ് ഉള്ളത്. പാകിസ്താനെതിരായ ഒന്നാം ടെസ്റ്റിലാണ് കുക്ക് ഈ റെക്കോര്‍ഡ് മറികടന്നത്. ലോര്‍ഡ്‌സില്‍ 81 റണ്‍സായിരുന്നു കുക്ക് അടിച്ചെടുത്തത്. ഓപ്പണറെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേയാം സ്മിത്ത് 9030 റണ്‍സടിച്ചിട്ടുണ്ട്. മാത്യു ഹെയ്ഡന്‍ കരിയറില്‍ നേടിയ മുഴുവന്‍ റണ്‍സും ഓപ്പണറായിട്ടാണ്. 8625 റണ്‍സാണ് ഹെയ്ഡന്റെ സമ്പാദ്യം.

alastair-cook

റണ്‍സിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് നഷ്ടമായെങ്കിലും സെഞ്ചുറികളുടെ റെക്കോര്‍ഡ് ഗാവസ്‌കറുടെ പേരില്‍ ഭദ്രമാണ്. ഓപ്പണറായി 33 സെഞ്ചുറികളാണു ഗാവസ്‌കര്‍ നേടിയത്. കുക്കിന് 26 സെഞ്ചുറികളേയുള്ളൂ. സെഞ്ചുറികളുടെ കാര്യത്തില്‍ സച്ചിനും കുക്കിനെക്കാള്‍ കാതങ്ങള്‍ മുന്നിലാണ്. 51 ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ സച്ചിനാണ് ഇക്കാര്യത്തിലെ ലോകറെക്കോര്‍ഡിന് ഉടമ.

ലോര്‍ഡ്‌സില്‍ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ പാകിസ്താനെതിരെ ഇംഗ്ലണ്ട് 7ന് 253 എന്ന നിലയിലാണ്. പാകിസ്താന്റെ സ്‌കോറായ 339നെക്കാള്‍ 86 റണ്‍സ് കുറവാണിത്. 114 റണ്‍സോടെ മിസ്ബയാണ് പാകിസ്താന്റെ ടോപ് സ്‌കോറര്‍ ആയത്. ഒന്നാം ദിവസത്തെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ കുക്കിന് രണ്ടാം ടെസ്റ്റില്‍ വിലക്ക് നേരിടേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Story first published: Saturday, July 16, 2016, 9:53 [IST]
Other articles published on Jul 16, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+