Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സരിതക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്

ദില്ലി: ഇന്ത്യന്‍ ബോക്‌സിങ് താരം സരിത ദേവിക്ക് അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്റെ വിലക്ക്. ഒരു വര്‍ഷത്തേക്ക് സരിത ദേവിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനാവില്ല.

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച സംഭവമാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം. സരിതക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താനായിരുന്നു അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ ബോക്സിങ് അസോസിയേഷന്‍റെ സമ്മര്‍ദ്ദഫലമായി വിലക്ക് ഒരു വര്‍ഷത്തേക്ക് ചുരുക്കുകയായിരുന്നു.

Sarita Devi

ഏഷ്യന്‍ ഗെയിംസില്‍ ദക്ഷിണ കൊറിയന്‍ താരത്തിനെതിരെയുള്ള മത്സരത്തില്‍ റഫറി പക്ഷപാതിത്വം കാണിച്ചു എന്ന് പറഞ്ഞായിരുന്നു മെഡല്‍ദാന വേളയില്‍ സരിത പ്രതിഷേധിച്ചത്. തനിക്ക് ലഭിച്ച് വെങ്കല മെഡല്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന സരിത ആ മെഡില്‍ ദക്ഷിണ കൊറിയന്‍ താരത്തെ നിര്‍ബന്ധിച്ച് അണിയിക്കാനും ശ്രമിച്ചിരുന്നു.

മെഡല്‍ദാന ചടങ്ങിന് ശേഷം ഫോട്ടോക്ക് പോസ് ചെയ്യാനും സരിത വിസമ്മതിച്ചിരുന്നു. സരിതയുടെ പ്രതിഷേധ പ്രകടനത്തിന് ഇന്ത്യയില്‍ നിന്ന് വന്‍പിന്തുണയായിരുന്നു അന്ന് ലഭിച്ചത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും സരിതക്ക് പിന്തുണയുമായി രംഗത്ത് വന്നു. എന്നാല്‍ അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷന്‍ അന്ന് തന്നെ സരിതയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു.

2014 ഒക്ടോബര്‍ ഒന്ന് മുതല്‍ 2015 ഒക്ടോബര്‍ ഒന്ന് വരെയാണ് സരിതക്ക് വിലക്ക്. ഈ സമയത്ത് ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളിലന്നും സരിതക്ക് പങ്കെടുക്കാനാവില്ല. വിലക്കിന് പുറമേ ആയിരം സ്വിസ് ഫ്രാങ്ക് പിഴയായും അടക്കണം.

സരിതയെ കൂടാതെ പരിശീലകന്‍ ബിഐ ഫെര്‍ണാണ്ടസിനേയും ബോക്‌സിങ് അസോസിയേഷന്‍ വിലക്കിയിട്ടുണ്ട്. സരിതയുടെ പ്രതിഷേധത്തെ പിന്തുണച്ച് രംഗത്ത് വന്നതാണ് കോച്ചിനെതിരെയുള്ള നടപടിക്ക് കാരണം.

Story first published: Wednesday, December 17, 2014, 14:56 [IST]
Other articles published on Dec 17, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+