Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എഎഫ്സി കപ്പ്;കുവൈത്ത് ഈസ്റ്റ്ബംഗാളിനെതോല്‍പ്പിച്ചു

east bengal
കുവൈത്ത് സിറ്റി: എഎഫ്‌സി കപ്പില്‍ കുവൈത്ത് എസ് സി ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. ഒക്ടോബര്‍ ഒന്നിന് നടന്ന സെമി ഫൈനല്‍ മത്സരത്തിലാണ് ഈസ്‌ററ് ബംഗാളിനെ കുവൈത്ത് പരാജയപ്പെടുത്തിയത്. ആദ്യപാദത്തില്‍ പതറിയ ഈസ്റ്റ് ബംഗാള്‍ രണ്ടാം പാദത്തില്‍ തിരിച്ച് വരവ് നടത്താന്‍ ശ്രമിച്ചു. സ്‌കോര്‍ 4-2.

തുടര തുടരെ കുവൈത്ത് ഗോള്‍ നേടാന്‍ തുടങ്ങിയതോട ഈസ്റ്റ് ബംഗാള്‍ പരാജയം ഉറപ്പിച്ചു. സ്‌കോര്‍ 4-0 എന്ന നിലയിലായി. എന്നാല്‍ രണ്ട് ഗോളുകള്‍ നേടി നില മെച്ചപ്പെടുത്താന്‍ ഈസ്റ്റ് ബംഗാള്‍ ശ്രമിച്ചു.

കുവൈത്ത് എസിയിലെ ഇസാം ജെമ്മ 18ാം മിനിട്ടിലും, 33 മൂന്നാം മിനുട്ടിലും ഗോള്‍ നേടി. വലീദ് അലി ജുമ, ചേദി ഹാമാമി എന്നിവര്‍ 31 ാം മിനുട്ടിലും 48ാം മിനിട്ടിലും ഗോള്‍ നേടി.

ഈസ്റ്റ് ബംഗാളിന് വേണ്ടി ഉഗ ഒക്പര 66 മിനിട്ടിലും, ലാല്‍റിന്‍ദിക റാല്‍ത്തേ 87ാം മിനുട്ടിലും ഗോള്‍ നേടി. ഇന്ത്യയിലെ ഐലീഗ് ഫുട്‌ബോള്‍ കഌബ്ബാണ് കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന ഈസ്റ്റ് ബംഗാള്‍ ഫുട്‌ബോള്‍ ക്ളബ്.

Story first published: Wednesday, October 2, 2013, 10:27 [IST]
Other articles published on Oct 2, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+