Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സംസ്ഥാന സ്‌കൂള്‍ കായികമേള: എറണാകുളം തന്നെ മുന്നില്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കിരീട പോരാട്ടത്തില്‍ വ്യക്തമായ ലീഡ് നേടി എറണാകുളം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഫലമറിഞ്ഞ 47 ഇനങ്ങളില്‍ 118 പോയിന്റാണ് എറണാകുളത്തിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 108 പോയിന്റാണുള്ളത്.

63 പോയിന്റോടെ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളാണ് ചാമ്പ്യന്‍ സ്‌കൂള്‍ പോരാട്ടത്തില്‍ മുന്നില്‍. എങ്കിലും 54 പോയിന്റുമായി പാലക്കാട് പറളി സ്‌കൂള്‍ തൊട്ടുപുറകിലുണ്ട്. കായികമേളയുടെ മൂന്നാം ദിവസം 5000 മീറ്റര്‍ നടത്തത്തില്‍ നിധീഷിന്റെ സ്വര്‍ണനേട്ടം കണ്ടുകൊണ്ടാണ് മീറ്റുണര്‍ന്നത്. പാലക്കാട് പറളി എച്ച് എസിലെ വിദ്യാര്‍ഥിയാണ് നിധീഷ്.

school athletic meet

2012ല്‍ നെല്ലിപ്പോയി സ്‌കൂളിലെ സുജിത്ത് കുറിച്ച 23 മിനിറ്റ് 19.48 സെക്കന്റ് ആണ് നിധീഷ് തകര്‍ത്തത് (23 മിനിറ്റ് 04.96 സെക്കന്റ്). ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ പാലക്കാട് കല്ലടി സ്‌കൂളിലെ സാന്ദ്ര സുരേന്ദ്രന്‍ സ്വര്‍ണം നേടി. ഇതോടെ ഒന്നാം സ്ഥാനത്തുള്ള എറണാകുളവുമായുള്ള പോയിന്റ് വ്യത്യാസം പത്തായി കുറയ്ക്കാനും പാലക്കാടിനായി.

മീറ്റിന്റെ രണ്ടാം ദിനം ദേശീയ റെക്കോഡിനെക്കാള്‍ മികച്ച രണ്ട് പ്രകടനങ്ങളടക്കം അഞ്ച് റെക്കോഡുകള്‍ പിറന്നു. പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ സീനിയര്‍ വിഭാഗത്തില്‍ മരിയ ജെയ്‌സണ്‍ (3.42മീ.), ജൂനിയര്‍ വിഭാഗത്തില്‍ നിവ്യ ആന്റണി (3.30 മീ.) എന്നിവരാണ് ദേശീയ റെക്കോഡിനെക്കാള്‍ മികച്ച സമയത്ത് ഫിനിഷ് ചെയ്തത്.

Story first published: Monday, December 7, 2015, 9:59 [IST]
Other articles published on Dec 7, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+