For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാന സ്‌കൂള്‍ കായികമേള: അഞ്ച് സ്വര്‍ണവുമായി എറണാകുളം മുന്നില്‍

By Athul

കോഴിക്കോട്: 59-ാംമത് സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗൗണ്ടില്‍ തുടക്കമായി. മീറ്റിലെ ആദ്യ ദിവസത്തെ ഫലമറിയുമ്പോള്‍ എറണാകുളം ജില്ലയാണ് മുന്നില്‍. അഞ്ച് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും നേടി എറണാകുളം ആധിപത്യം നേടി. മൂന്ന് സ്വര്‍ണവും നാല്‍ വെള്ളിയും മൂന്ന് വെങ്കലവുമായി പാലക്കാട് എറണാകുളത്തിന് തൊട്ടുപിന്നിലുണ്ട്. രണ്ട് സ്വര്‍ണവും ഒരു വെള്ളിയുമായി തിരുവനന്തപുരമാണ് മൂന്നാമത്.

സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ കോതമംഗലം മാര്‍ബേസിലെ ബിപിന്‍ ജോര്‍ജ് മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി. 21 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് ബിപിന്‍ തകര്‍ത്തത്. 15.08 മിനിറ്റിലാണ് ബിപിന്‍ 5000 മീറ്റര്‍ പൂര്‍ത്തിയാക്കിയത്. 1994ല്‍ ഷാജി സ്ഥാപിച്ച റെക്കോര്‍ഡാണ് ബിപിന്‍ തകര്‍ത്തത്.

state school meet 2015

റെക്കോര്‍ഡോടെ സ്വര്‍ണം നേടിയതില്‍ സന്തോഷമുണ്ടെന്നും മാര്‍ ബേസില്‍ സ്‌കൂള്‍ ചാമ്പ്യന്‍പട്ടം നേടുമെന്നാണ് പ്രതീക്ഷയെന്നും ബിപിന്‍ പറഞ്ഞു.

ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മാര്‍ബേസിലെ തന്നെ അനുമേള്‍ തമ്പി എറണാകുളത്തിന് രണ്ടാം സ്വര്‍ണം നേടിക്കൊടുത്തു. മീറ്റ് റെക്കോര്‍ഡോടെയാണ് അനുമോള്‍ സ്വര്‍ണം നേടിയത്. ദേശീയ റെക്കോര്‍ഡിനെക്കാള്‍ മികച്ച സമയത്തിലാണ് അനുമോള്‍ 3000 മീറ്റര്‍ പൂര്‍ത്തിയാക്കിയത്.

എന്നാല്‍ എറണാകുളത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി പാലക്കാടും രണ്ട് സ്വര്‍ണം സ്വന്തമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പാലക്കാട് കല്ലടി എച്ച്എസിലെ സി ബബിതയും ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പറളി സ്‌കൂളിലെ പിഎന്‍ അജിത്തും സ്വര്‍ണം നേടി.

മീറ്റിലെ ആദ്യ ദിവസമായ ശനിയാഴ്ച 18 ഫൈനലുകള്‍ നടക്കും. 95 ഇനത്തിലായി 2,650 കായികതാരങ്ങള്‍ മേളയില്‍ മാറ്റുരയ്ക്കും.

Story first published: Saturday, December 5, 2015, 16:44 [IST]
Other articles published on Dec 5, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+