For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരിച്ചുവരാന്‍ പാലക്കാട്... രണ്ടാം ദിനം 24 ഫൈനലുകള്‍, പ്രധാന ആകര്‍ഷണം 100 മീറ്റര്‍ ഫൈനല്‍

ഉച്ചയ്ക്കു ശേഷമാണ് 100 മീറ്റര്‍ ഫൈനലുകള്‍

By Manu

പാലാ: 61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ രണ്ടാം ദിനം 24 ഫൈനലുകള്‍. ആദ്യദിനത്തില്‍ എറണാകുളത്തിനു പിറകില്‍ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നിലവിലെ ചാംപ്യന്മാരായ പാലക്കാട് രണ്ടാം ദിനം തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലാണ്. മേളയിലെ ഗ്ലാമര്‍ ഇനായ 100 മീറ്റര്‍ ഫൈനലുകള്‍ ശനിയാഴ്ച ഉച്ചയ്ക്കു ശേഷം നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ ക്രമത്തിലായിരിക്കും 100 മീറ്റര്‍ ഫൈനലുകള്‍. 100 മീറ്റര്‍ കൂടാതെ മറ്റൊരു ശ്രദ്ധേയ ഇനമായ 400 മീറ്റര്‍ ഹര്‍ഡില്‍സും ശനിയാഴ്ചയാണ്.

1

ദേശീയ റെക്കോര്‍ഡ് മറികടന്ന രണ്ടു പ്രകടനങ്ങള്‍ അടക്കം അഞ്ചു മീറ്റ് റെക്കോര്‍ഡുകളാണ് ആദ്യ ദിനം പിറന്നത്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ പാലക്കാട് പറളി സ്‌കൂളിലെ പി എന്‍ അജിത്തും സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ബേസില്‍ സ്‌കൂലിലെ അനുമോള്‍ തമ്പിയുമാണ് ദേശീയ റെക്കോര്‍ഡിനെ മറികടന്ന പ്രകടനം കാഴ്ചവച്ചത്.

ഏഴു സ്വര്‍ണമടക്കം 50 പോയിന്റ് നേടിയാണ് എറണാകുളം ആദ്യദിനം ഒന്നാമതെത്തിയത്. നാലു സ്വര്‍ണമുള്‍പ്പെടെ 37 പോയിന്റുമായി പാലക്കാട് രണ്ടാസ്ഥാനത്തായിരുന്നു. സ്‌കൂള്‍ വിഭാഗത്തില്‍ എറണാകുളം കോതമംഗം മാര്‍ബേസില്‍ സ്‌കൂളായിരുന്നു 23 പോയിന്റോടെ ഒന്നാമതുണ്ടായിരുന്നത്.

Story first published: Saturday, October 21, 2017, 8:05 [IST]
Other articles published on Oct 21, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+