Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഇത്തവണ മെഡല്‍ നേടാന്‍ നമുക്കാവും- ഹോക്കിയില്‍ പ്രതീക്ഷയെന്നു ശ്രീജേഷ്

ടോക്കിയോ: ഒരു കാലത്ത് തങ്ങള്‍ കുത്തകയാക്കി വച്ചിരുന്ന ഹോക്കിയില്‍ നഷ്ടപ്രതാപം വീണ്ടെടുക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യന്‍ ഹോക്കി ടീം. ഇന്ത്യന്‍ ടീമിന്റെ ഗോള്‍മുഖത്ത് പതിവുപോലെ മലയാളി താരം കൂടിയായ പിആര്‍ ശ്രീജേഷുണ്ടാവും. റിയോയിലെ കഴിഞ്ഞ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്നു അദ്ദേഹം. അന്നു ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്താവുകയായിരുന്നു. ഇത്തവണ മന്‍പ്രീത് സിങിന്റെ ക്യാപ്റ്റന്‍സിയിലാണ് ഒളിംപിക്‌സില്‍ ഇന്ത്യ മല്‍സരിക്കുന്നത്.

1

ഈ ടീമിലെ ഭൂരിഭാഗം താരങ്ങള്‍ക്കും ഇതു കരിയറിലെ ആദ്യത്തെ ഒളിംപിക്‌സാണ്. ഒൡപിക്‌സില്‍ കളിക്കുകയെന്ന സ്വപ്‌നം യാഥാര്‍ഥ്യമായതിനാല്‍ പിച്ചിലെത്തിയാല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ അവര്‍ക്കു കഴിയും. എനിക്കു അവരോടു പറയാനുള്ളത് ഇതാണ്- ഒളിംപിക്‌സില്‍ കളിക്കുകയെന്നത് പ്രധാനമാണ്, എന്നാല്‍ നിങ്ങളുടെ ലക്ഷ്യം അതല്ല. ഒളിംപിക്‌സ് മെഡല്‍ നേടുകയെന്നതാണ് നിങ്ങളുടെ ലക്ഷ്യം.

എന്നെപ്പോലെ രണ്ടാം ഒളിംപിക്‌സില്‍ പങ്കെടുക്കുന്നവര്‍ക്കു മെഡല്‍ നഷ്ടമാവുമ്പോഴുള്ള വേദനയറിയാം. നമുക്ക് കഴിവിന്റെ പരമാവധി മെഡലിനായി തന്നെ കൈയ്‌മെയ് മറന്നു പൊരുതാമെന്നാണ് ഞാന്‍ അവരോടു പറഞ്ഞത്. ഇത്തവണ മെഡല്‍ നേടാന്‍ നമുക്കാവുക തന്നെ ചെയ്യുമെന്നും 35കാരനായ ശ്രീജേഷ് വ്യക്തമാക്കി.

ഇത്തവണത്തെ ഒൡപിക്‌സ് മുമ്പത്തേതു പോലെയല്ല. നേരത്തേ നമുക്ക് ഇതു ആഘോഷിക്കാനുള്ള കായിക മാമാങ്കമായിരുന്നു. മുമ്പ് ഞങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അത്‌ലറ്റുകളുമായി പതാകകള്‍ കൈമാറുകയും ഹീറോസിനും ഇതിഹാസങ്ങള്‍ക്കുമൊപ്പമെല്ലാം സെല്‍ഫികളും ഫോട്ടോസും എടുക്കുകയും അടുത്ത് ഇടപഴകുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ ഒന്നുമില്ല. നിങ്ങളും നിങ്ങളുടെ ടീമും മാത്രം. ഇതു തീര്‍ച്ചയായും അലട്ടുന്ന കാര്യം തന്നെയാണ്.

കൊവിഡ് പിടിപെടുമോയെന്ന ഭയം ഉറപ്പായിട്ടുമുണ്ട്. കഴിഞ്ഞ 16 മാസത്തോളമായി ഞങ്ങള്‍ ഒരുമിച്ചാണ് ഒളിംപിക്‌സിനു തയ്യാറെടുത്തത്. ഇത്രയും കൂടുതല്‍ സമയം ഐസൊലേഷനില്‍ കഴിഞ്ഞ ഏക ടീമും നമ്മുടേതാണ്. ഒരുമിച്ച് ഏറെക്കാലം തയ്യാറെടുപ്പ് നടത്താനായത് ഒളിംപിക്‌സില്‍ മുതല്‍ക്കൂട്ടാവുമെന്നാണ് കരുതുന്നതെന്നും ശ്രീജേഷ് പറഞ്ഞു.

Story first published: Thursday, July 22, 2021, 11:47 [IST]
Other articles published on Jul 22, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+