Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ് ഹോക്കി; ചിരവൈരികളായ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് വെങ്കലം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പതിനാലാം ദിവസം ഹോക്കിയില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ വെങ്കലം നേടി. ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ വിജയം. മൂന്നാം മിനിറ്റില്‍ ആകാശ്‌സിങ് ദീപ് ആണ് ഇന്ത്യയ്ക്കുവേണ്ടി ആദ്യ ഗോള്‍ നേടിയത്. ഗോള്‍തിരിച്ചടിക്കാനുള്ള പാക് ശ്രമത്തിനിടെ അമ്പതാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയ്ക്കായി രണ്ടാം ഗോള്‍ നേടി. അമ്പത്തിയൊന്നാം മിനിറ്റില്‍ മുഹമ്മദ് ആതിഖിലൂടെ പാക്കിസ്ഥാന്‍ തിരിച്ചടിച്ചെങ്കിലും സമനിലഗോള്‍ നേടാനായില്ല.

ഇതോടെ ഇന്ത്യ തങ്ങളുടെ ആകെ മെഡല്‍നേട്ടം 69 ആക്കി. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ തങ്ങളുടെ എക്കാലത്തെയും വലിയ മെഡല്‍നേട്ടത്തിലാണ് ഇന്ത്യയിപ്പോള്‍. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമായാണ് ഇന്ത്യ നേടിയത്. ഗെയിംസിന്റെ പതിനാലാം ദിനം ഇന്ത്യ ഇരട്ടസ്വര്‍ണം നേടിയിരുന്നു. ബ്രിഡ്ജ് പുരുഷന്മാരുടെ പെയര്‍ വിഭാഗത്തില്‍ പ്രണാബ് ബര്‍ധന്‍, ഷിബ്‌നാഥ് സര്‍ക്കാര്‍ എന്നിവരും ബോക്‌സിങ് 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ അമിത് പങ്കലുമാണ് സ്വര്‍ണം നേടിയത്. കൂടാതെ, സ്‌ക്വാഷ് വനിതകളുടെ വിഭാഗത്തില്‍ വെള്ളിമെഡലും നേടി.

hockey754

ഇന്ത്യയുടെ മറ്റു സ്വര്‍ണ ജേതാക്കള്‍ ഇവരാണ്, വനിതകളുടെ 4x400 മീറ്ററില്‍ ഹിമ ദാസ്, എം ആര്‍ പൂവമ്മ, സരിതാബെന്‍ ഗെയ്ക്ക് വാദ്, മലയാളി കൂടിയായ വിസ്മയ, പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍, ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ സിങ്, വനിതകളുടെ ഹെപ്റ്റാത്തലണില്‍ സ്വപ്‌ന ബര്‍മന്‍, പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ മന്‍ജീത് സിങ്, ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര, പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്, ടെന്നീസ് പുരുഷ ഡബിള്‍സില്‍ രോഹന്‍ ബോപണ്ണ, ദിവിജ് ശരണും ചേര്‍ന്ന സഖ്യം, പുരുഷന്മാരുടെ തുഴച്ചിലില്‍ ക്വാഡ്രുപ്ലി സ്‌കള്‍സ് ടീം ഇനത്തില്‍ സവാരണ്‍ സിങ്, ദത്തു ഭൊക്കാനല്‍, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവരടങ്ങിയ സംഘവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടി.

കൂടാതെ, പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരി, വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ രാഹി ജീവന്‍ സര്‍ണോബത് എന്നിവരും വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്, 65 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിഭാഗത്തില്‍ ബജ്‌രംഗ് പൂണിയ എന്നിവരും ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം നേടി.

Story first published: Saturday, September 1, 2018, 18:09 [IST]
Other articles published on Sep 1, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+