Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കിരീടം ബ്രസീലിനെന്ന് ഇബ്രാഹിമോവിച്ച്

സാവോ പോളോ: ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പ് കിരീടം ആര് സ്വന്തമാക്കും. ലോകമെങ്ങും ഇക്കാര്യത്തില്‍ വാതുവപ്പുകള്‍ പുരോഗമിക്കുകയാണ്. പ്രവചനക്കാര്‍ക്കും കുറവൊന്നുമില്ല.

ലോകകപ്പ് കിരീടം ആര് സ്വന്തമാക്കും എന്ന് പ്രവചിക്കുകയാണ് ഒരു പ്രമുഖ ഫുട്‌ബോള്‍ താരം. മറ്റാരുമല്ല അത്... സ്വീഡന്റെ സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്. പക്ഷേ ഇബ്രാഹിമോവിച്ചോ അദ്ദഹത്തിന്റെ രാജ്യമോ ഇത്തവണത്തെ ലോകകപ്പില്‍ കളിക്കാന്‍ യോഗ്യത നേടിയിട്ടില്ല.

Zlaten Ibrahimovic

കളിക്കാരുടെ പ്രാമുഖ്യം വച്ച് നോക്കുമ്പോള്‍ അര്‍ജന്റീനയാണ് ബ്രസീലിനേക്കാള്‍ ഒരു പടി മുന്നിലെന്നാണ് ഫുട്‌ബോള്‍ ആരാധകരുടെ വിലയിരുത്തല്‍. എന്നാല്‍ ഇബ്രാഹിമോവിച്ചിന്റെ സ്വപ്ന ഫൈനലില്‍ അര്‍ജന്റീന എന്നൊരു ടീം തന്നെയില്ല.

ഇറ്റലിയും ബ്രസീലും തമ്മിലായിരിക്കും മാരക്കാനയിലെ ചരിത്രമുറങ്ങുന്ന സ്റ്റേഡിയത്തില്‍ ലോകകപ്പിനായി ഏറ്റമുട്ടുക എന്നാണ് സ്വിസ് താരം പ്രവചിക്കുന്നത്. ആവേശകരമായ മത്സരത്തില്‍ ബ്രസീല്‍ കപ്പുയര്‍ത്തുമെന്നും അദ്ദേഹം പറയുന്നു.

സ്വന്തം ടീം ലോകകപ്പിന് യോഗ്യത നേടിയില്ലെങ്കിലും കളികാണാനായി ഇബ്രാഹിമോവിച്ച് ബ്രസീലില്‍ എത്തിയിട്ടുണ്ട്. ഫ്രഞ്ച് ലീഗില്‍ തനിക്കൊപ്പം കളിക്കുന്ന ബ്രീസിലിയന്‍ താരങ്ങളോട് പ്രത്യേക മമതയും ഉണ്ട് ഇദ്ദേഹത്തിന്. ഇബ്രാഹിമോവിച്ച് പ്രതീക്ഷയര്‍പ്പിക്കുന്ന മറ്റൊരു ടീം ഫ്രാന്‍സ് ആണ്. പക്ഷേ ഫ്രാന്‍സിന് ഫൈനല്‍ വരെ എത്താനാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം നാട്ടില്‍ നടക്കുന്ന് ലോകകപ്പ് എന്നതാണ് ബ്രസീലിനെ സംബന്ധിച്ച ഏറ്റവും വലിയ മുന്‍തൂക്കം. വാതുവപ്പുകാര്‍ കൂടുതല്‍ സാധ്യത കല്‍പിക്കുന്നതും ബ്രസീലിന് തന്നെയാണ്.

Story first published: Saturday, June 21, 2014, 12:09 [IST]
Other articles published on Jun 21, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+