Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഞങ്ങളുടെ കൈയ്യില്‍ കിട്ടിയാല്‍ ലിവര്‍പൂളിനെ തീര്‍ക്കും; 'മുന്നറിയിപ്പുമായി' റയല്‍ കോച്ച്

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് അരങ്ങൊരുങ്ങിക്കഴിഞ്ഞു. എട്ട് ഗ്രൂപ്പുകളിലായി നാലു ടീമുകള്‍വീതം നടത്തിയ മത്സരങ്ങള്‍ക്കൊടുവില്‍ 16 ടീമുകളാണ് നോക്കൗട്ടിലേക്ക് പ്രവേശിച്ചത്. നറുക്കെടുപ്പിനുശേഷം ഹോം എവേ മത്സരങ്ങളിലൂടെ ക്വാര്‍ട്ടര്‍ ടീമുകളെ കണ്ടെത്തും. ഡിസംബര്‍ 16നാണ് നറുക്കെടുപ്പ് നടത്തുക. ഗ്രൂപ്പുകളില്‍ രണ്ടാം സ്ഥാനത്തെത്തിയ ടീമുകള്‍ക്ക് ക്വാര്‍ട്ടര്‍ കടുക്കും.

നറുക്കെടുപ്പില്‍ ലിവര്‍പൂളിന്റെ എതിരാളികളായി റയല്‍ മാഡ്രിഡ് വരാന്‍ സാധ്യതയേറെയാണ്. ഇത്തരമൊരു സാധ്യത മുന്നില്‍ക്കണ്ട് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍ എതിരാളികള്‍ക്ക് തമാശരൂപേണ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. നിലവിലെ ചാമ്പ്യന്മാരും കരുത്തരുമായ ലിവര്‍പൂളിനെ തങ്ങള്‍ പുറത്താക്കുമെന്നാണ് റയലിന്റെ മുന്നറിയിപ്പ്. ഗ്രൂപ്പ് മത്സരത്തില്‍ റണ്ണറപ്പുകളായാണ് റയല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്.

zinedinezidane

നറുക്കെടുപ്പില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്ന് സിദാന്‍ ചൂണ്ടിക്കാട്ടി. ലിവര്‍പൂള്‍ ആണെങ്കില്‍ ശക്തമായി എതിരേണ്ടിവരും. അവസാന മത്സരത്തില്‍ മികച്ച വിജയം നേടാനായതില്‍ സന്തോഷമുണ്ടെന്നും സിദാന്‍ പറഞ്ഞു. ക്ലബ്ബ് ബര്‍ഗിനെതിരെ 3-1നാണ് റയല്‍ ജയിച്ചുകയറിയത്. ചാമ്പ്യന്‍സ് ലീഗ് നറുക്കെടുപ്പില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ടീമുകള്‍ക്ക് രണ്ടാം സ്ഥാനക്കാരായ ടീമുകളാണ് എതിരാളികളായി എത്തുക. ഫിബ്രുവരി 18, 19, 25, 26 തീയതികളില്‍ ആദ്യ പാദ മത്സരങ്ങളും മാര്‍ച്ച് 10, 11, 17, 18 രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളും നടക്കും.

Story first published: Thursday, December 12, 2019, 12:02 [IST]
Other articles published on Dec 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+