Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

2022ലെ ഖത്തര്‍ ലോകകപ്പിന് മുമ്പ് മെസ്സി വിരമിക്കില്ല, അര്‍ജന്റീനയ്ക്കായി കളിക്കും: സാവി

ബാഴ്‌സലോണ: റഷ്യയിലെ ഫുട്‌ബോള്‍ ലോകകപ്പിന് ശേഷം 2022ല്‍ ഖത്തര്‍ ലോകകപ്പിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫുട്‌ബോള്‍ ആരാധകരുള്ളത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നീ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ അവസാന ലോകകപ്പായിരിക്കും ഇതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ 2022ലെ ലോകകപ്പിന് മുമ്പ് മെസ്സി വിരമിക്കുമെന്ന തരത്തിലുള്ള അഭ്യൂങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബാഴ്‌സലോണയിലെ മുന്‍ സഹതാരമായിരുന്ന സാവി. 2022ലെ ഖത്തര്‍ ലോകകപ്പിന് മുമ്പ് മെസ്സി വിരമിക്കില്ലെന്നും അദ്ദേഹം അര്‍ജന്റീനയ്ക്കായി ഇറങ്ങുമെന്നുമാണ് സാവി അഭിപ്രായപ്പെട്ടത്. ആറ് തവണ ബാലന്‍ദ്യോര്‍ പുരസ്‌കാരം നേടിയ നിരവധി മറ്റ് പുരസ്‌കാരങ്ങളും സ്വന്തമാക്കിയ മെസ്സിക്ക് ഇതുവരെ ലോകകപ്പ് നേടാന്‍ സാധിച്ചിട്ടില്ല. ഇതിന് ഖത്തറില്‍ പരിഹാരം കാണാന്‍ മെസ്സിക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

xavi-messi-

ഇത്തവണത്തെ ലാലിഗ കിരീടം ബാഴ്‌സലോണയ്ക്ക് നഷ്ടമായെങ്കിലും ഏഴാം സ്വര്‍ണ്ണ ബൂട്ടുമായി മെസ്സി റെക്കോഡിട്ടിരുന്നു. കൂടാതെ 22 അസിസ്റ്റുമായി കൂടുതല്‍ അസിസ്റ്റിന്റെ റെക്കോഡും മെസ്സി സ്വന്തമാക്കിയിരുന്നു. പ്രായമാണ് മെസ്സിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്. ഈ സീസണിന്റെ തുടക്കത്തില്‍ പരിക്കിനെത്തുടര്‍ന്ന് വൈകിയാണ് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നത്. ലോകകപ്പിനായി രണ്ട് കൊല്ലംകൂടി ശേഷിക്കെ മെസ്സിക്ക് പൂര്‍ണ്ണ കായികക്ഷമതയോടെ ഇരിക്കാന്‍ സാധിക്കുമോയെന്ന് കണ്ടറിയണം. നേരത്തെ ഈ സീസണോടെ മെസ്സി ബാഴ്‌സലോണ വിടുമെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ടായിരുന്നു. ക്ലബ്ബ് മാനേജ്‌മെന്റുമായി പ്രതിഫലവുമായി ബന്ധപ്പെട്ട് മെസ്സിക്ക് തര്‍ക്കമുണ്ടായിരുന്നു. നിലവിലെ പരിശീലകന്‍ സെറ്റിയന്റെ രീതികളോടും മെസ്സിക്ക് വിയോജിപ്പുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മെസ്സി കൂടുമാറുന്നതായി അഭ്യൂഹം പ്രചരിച്ചത്.

എന്നാല്‍ മെസ്സി ബാഴ്‌സലോണയില്‍ത്തന്നെ തുടരുമെന്നും അദ്ദേഹം ബാഴ്‌സലോണയിലൂടെത്തന്നെ വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ബാഴ്‌സലോണ ക്ലബ്ബ് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. നിലവില്‍ 2021വരെയാണ് ബാഴ്‌സലോണയുമായി മെസ്സിക്ക് കരാറുള്ളത്. സാവി ബാഴ്‌സലോണ പരിശീലകനായെത്തുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ എന്റെ പ്രധാന ലക്ഷ്യം ബാഴ്‌സലോണയാണ്. ഇതെന്റെ വീടാണ്. അവിടേക്കെത്തുക സ്വപ്‌നമാണ്. എന്നാല്‍ നിലവില്‍ അല്‍ സാദിനെ കിരീടത്തിലെത്തിക്കാനുള്ള ശ്രമം മാത്രമാണുള്ളതെന്നും സാവി പറഞ്ഞു. നിലവില്‍ കോവിഡ് സ്ഥിരീകരിച്ച സാവി ഐസൊലേഷനിലാണ്. കഴിഞ്ഞ ദിവസം ഖത്തര്‍ ലോകകപ്പിന്റെ മത്സരക്രമം ഫിഫ പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 21ന് ആരംഭിച്ച് ഡിസംബര്‍ 18നാവും ഖത്തര്‍ ലോകകപ്പ് അവസാനിക്കുക.

Story first published: Wednesday, July 29, 2020, 16:27 [IST]
Other articles published on Jul 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+