Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സി അടുത്ത ലോകകപ്പ് കളിക്കുമോ? വിരമിക്കല്‍ എപ്പോള്‍? സാവിക്കു ചിലത് പറയാനുണ്ട്

മാഡ്രിഡ്: ആധുനിക ഫുട്‌ബോളിലെ ഇതിഹാസ താരങ്ങളിലൊരാളായ അര്‍ജന്റീനയുടെ ലയണല്‍ മെസ്സി ഇനിയെത്ര കാലം കാല്‍പ്പന്ത് കളി ആരാധകരെ രസിപ്പിച്ചു കൊണ്ടിരിക്കും? 32 കാരനായ മെസ്സി കളി അധികം വൈകാതെ നിര്‍ത്തുമോയെന്ന ആശങ്ക ഫുട്‌ബോള്‍ പ്രേമികള്‍ക്കെല്ലാമുണ്ട്. ഒരു തവണ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച താരം കൂടിയാണ് മെസ്സി. പിന്നീട് തീരുമാനം പിന്‍വലിച്ച് അദ്ദേഹം അര്‍ജന്റൈന്‍ ടീമില്‍ മടങ്ങിയെത്തുകയായിരുന്നു. മെസ്സിയുടെ ഭാവിയെക്കുറിച്ച് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ് ബാഴ്‌സലോണയിലെ മുന്‍ ടീമംഗവും അടുത്ത സുഹൃത്തുമായ സാവി ഹെര്‍ണാണ്ടസ്.

messi xavi

40 വയസ്സ് വരെയെങ്കിലും മെസ്സി കളി തുടരുമെന്നാണ് തന്റെ പ്രതീക്ഷയെന്നു സാവി വ്യക്തമാക്കി. ഖത്തറില്‍ 2022ല്‍ നടക്കിനിരിക്കുന്ന ലോകകപ്പില്‍ തീര്‍ച്ചയായും അര്‍ജന്റൈന്‍ ജഴ്‌സിയില്‍ അദ്ദേഹമുണ്ടാവുമെന്നും മുന്‍ സ്പാനിഷ് മിഡ്ഫീല്‍ഡ് ജനറല്‍ പറഞ്ഞു. ഇനിയും അഞ്ചോ, ഏഴോ വര്‍ഷങ്ങള്‍ മെസ്സിക്കു ബാക്കിയുണ്ടെന്നു മറ്റൊരു മുന്‍ ബാഴ്‌സ ടീമംഗമായ സാമുവല്‍ എറ്റുവുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവില്‍ സാവി വ്യക്തമാക്കി. സ്വന്തം ഫിറ്റ്‌നസില്‍ വളരെയധികം ശ്രദ്ധിക്കുന്നയാളാണ് മെസ്സി. 39 വയസ്സ് വരെയെങ്കിലും അവന്‍ മല്‍സരരംഗത്തു തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തര്‍ ലോകകപ്പില്‍ മെസ്സി കളിക്കുമെന്ന് തനിക്കു ഉറപ്പിച്ചു പറയാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാഴ്‌സലോണ ടീമിന്റെ പരിശീലകസ്ഥാനത്തേക്കു തന്നെ സമീപിച്ചിരുന്നുവെന്ന അഭ്യൂഹങ്ങളെക്കുറിച്ചും സാവി മനസ്സ് തുറന്നു. ജനുവരിയില്‍ ബാഴ്‌സ തന്നെ സമീപിച്ചുവെന്നത് സത്യമാണ്. എന്നാല്‍ റോള്‍ ഏറ്റെടുക്കാന്‍ ഉചിതമായ സമയമായിരുന്നില്ല അത്. ബാഴ്‌സയുടെ സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക്ക് അബിദാല്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓസ്‌കര്‍ ഗ്രോ എന്നിവരുമായി താന്‍ സംസാരിച്ചിരുന്നു. വലിയ ഓഫറായിരുന്നു ക്ലബ്ബിന്റെ ഭാഗത്തു നിന്നുണ്ടായത്. എന്നാല്‍ ഇതു ഏറ്റെടുക്കാനുള്ള ഉചിതമായ സമയം അല്ലെന്നു തനിക്കു തോന്നി. കുറേക്കൂടി അനുഭവസമ്പത്ത് തനിക്കു ആവശ്യമുണ്ട്. ബാഴ്‌സലോണയെ പരിശീലിപ്പിക്കുകയെന്നത് സ്വപ്‌നമാണ്. ഒരു ദിവസം അത് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സാവി വിശദമാക്കി.

mess

ബാഴ്‌സയുടെ മുന്‍ സൂപ്പര്‍ നെയ്മറുടെ മടങ്ങിവരവിനെക്കുറിച്ചും സാവി സംസാരിച്ചു. പിഎസ്ജിയില്‍ നിന്നും ബ്രസീലിയന്‍ സ്റ്റാര്‍ പ്ലെയര്‍ പഴയ തട്ടകമായ ബാഴ്‌സയില്‍ തിരിച്ചെത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. കഴിഞ്ഞ സമ്മറില്‍ ബാഴ്‌സയും പിഎസ്ജിയും തമ്മില്‍ ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും അതു യാഥാര്‍ഥ്യമായില്ല. ലോകത്തിലെ മികച്ച മൂന്നോ, അഞ്ചോ താരങ്ങളുടെ ലിസ്റ്റെടുത്താല്‍ അക്കൂട്ടത്തില്‍ തീര്‍ച്ചയായും നെയ്മറുമുണ്ടാവും. ടീമില്‍ തീര്‍ച്ചയായും വ്യത്യാസം കൊണ്ടു വരാന്‍ അദ്ദേഹത്തിനാവും. നെയ്മര്‍ ബാഴ്‌സയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. ബാഴ്‌സലോണയുടെ ഫാനാണ് താന്‍. അതുകൊണ്ടു തന്നെ മികച്ച കളിക്കാര്‍ ഇവിടെ വേണമെന്ന് ആഗ്രഹിക്കുന്നതായും സാവി കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, May 5, 2020, 15:21 [IST]
Other articles published on May 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+