Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒറിജിനല്‍ വിലയുടെ പത്തിരട്ടിക്ക് ടിക്കറ്റ് വില്‍പ്പന; റഷ്യയില്‍ ലോകകപ്പ് കൊഴുക്കുകയാണ്

മോസ്‌കോ: ലോകം ആ ഓട്ടം തുടങ്ങിക്കഴിഞ്ഞു. 32 ടീമുകളുടെ പോരാട്ടം വീക്ഷിക്കാന്‍ നേരിട്ടും, ടെലിവിഷന് മുന്നിലും ഓടിക്കൂടുന്ന ജനങ്ങള്‍. റഷ്യയില്‍ തുടക്കമായ 2018 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയെ അഞ്ച് ഗോളുകള്‍ക്ക് മുക്കിയാണ് ആതിഥേയര്‍ തുടക്കം കുറിച്ചിരിക്കുന്നത്. റഷ്യ ഇപ്പോള്‍ ഒരു കാര്‍ണിവല്‍ വേദിയായി മാറിക്കഴിഞ്ഞെന്നാണ് ഇവിടുത്തുകാരുടെയും, വേദിയില്‍ എത്തുന്നവരുടെയും അനുഭവം. ടിക്കറ്റുകള്‍ക്കായി നീണ്ട ക്യൂ, കരിഞ്ചന്തയില്‍ വില്‍ക്കാന്‍ കഴിയില്ലെന്ന പറഞ്ഞ ടിക്കറ്റ് പത്തിരട്ടി വരെ വിലയ്ക്ക് വില്‍ക്കപ്പെടുന്നു.

fifa

ടിക്കറ്റ് സെന്ററുകളില്‍ കിലോമീറ്റര്‍ നീളത്തിലാണ് ആരാധകര്‍ ടിക്കറ്റ് എടുക്കാനായി കാത്തുനില്‍ക്കുന്നത്. എന്നാല്‍ മത്സരം കാണാനുള്ള ആവേശത്തില്‍ ഈ കാത്തിരിപ്പൊന്നും ഒരു പ്രശ്‌നമല്ലെന്നാണ് ഇവരുടെ നിലപാട്. പെറുവില്‍ നിന്നുമുള്ള ആരാധകര്‍ക്ക് അവരുടെ ക്യാപ്റ്റന്‍ പൗലോ ഗുറെറോയുടെ അവസാന ലോകകപ്പ് വീക്ഷിക്കാനുള്ള ആവേശമാണ്. ഫിഫ.കോമില്‍ നിന്ന് മാത്രമാണ് ടിക്കറ്റ് വാങ്ങേണ്ടതെന്ന് പറയുമ്പോഴും കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന തകൃതിയാണ്. ആദ്യ മത്സരത്തില്‍ യഥാര്‍ത്ഥ വിലയുടെ മൂന്നിരട്ടി വിലയാണ് ഈടാക്കിയതെങ്കില്‍ ബ്രസീല്‍ മത്സരത്തിനുള്ള ടിക്കറ്റിന് പത്തിരട്ടി വില നല്‍കണം.

ഫിഫ ടിക്കറ്റ് സെന്ററിന് മുന്നില്‍ പോലും ഈ വില്‍പ്പന നടക്കുന്നതായാണ് ആരാധകരുടെ പരാതി. ഫിഫ ഫാന്‍ ഫെസ്റ്റുകള്‍ ഒരുക്കിയ ഇടങ്ങളും തിങ്ങിനിറഞ്ഞതോടെ ബാരിക്കേഡ് ചാടിക്കടക്കാന്‍ ശ്രമിച്ചവര്‍ നിരാശയിലായി. സുരക്ഷ കര്‍ശനമായതിനാല്‍ ഇവരെയെല്ലാം അധികൃതര്‍ പുറത്താക്കി. ഏതാനും ഇന്ത്യക്കാരും ലോകകപ്പ് കാണാന്‍ റഷ്യയില്‍ എത്തിയിട്ടുണ്ട്. ഇവരുമായി അഭിമുഖം നടത്താന്‍ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. ടൂര്‍ണമെന്റ് ആരംഭിച്ചതോടെ രാജ്യത്ത് ഉത്സവപ്രതീതിയാണ്. ആതിഥേയര്‍ ആദ്യ മത്സരത്തില്‍ മൂന്ന് പോയിന്റ് നേടുകയും ചെയ്തതോടെ ആവേശം ഇരട്ടിയായി.

Story first published: Friday, June 15, 2018, 17:32 [IST]
Other articles published on Jun 15, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+