Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പുച്ഛിച്ചവരെ കാണാനില്ല; ഗരെത്ത് സൗത്ത്‌ഗേറ്റിന് വേണം ഈ ലോകകപ്പ്, കാരണമുണ്ട്

മോസ്‌കോ: അഹങ്കരിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും അവകാശമുണ്ട് ഗരെത്ത് സൗത്ത്‌ഗേറ്റിന്. റഷ്യയില്‍ നടക്കുന്ന ലോകകപ്പിനായി യുവതാരങ്ങള്‍ നിറഞ്ഞ ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ ഇങ്ങേര്‍ക്ക് വട്ടാണെന്ന് വരെ പറഞ്ഞവരുണ്ട്. ഈ ടീമിനെ വെച്ച് ഇംഗ്ലണ്ട് ലോകകപ്പ് കളിക്കാന്‍ പോയാല്‍ നാണംകെടുമെന്ന് ബെറ്റ് വെച്ചവരും ഏറെയാണ്. പക്ഷെ കളിക്കളത്തില്‍ ഇംഗ്ലീഷ് ടീം നടത്തിയ പ്രകടനത്തില്‍ ഞെട്ടിയവരുടെ കൂട്ടത്തില്‍ സ്വന്തം നാട്ടുകാരാണ് ഏറെയും. അതുകൊണ്ട് തന്നെ ഇക്കുറി ലോകകപ്പുമായി നാട്ടിലേക്ക് ചെന്നാല്‍ തങ്ങള്‍ ഏറെ ബഹുമാന്യരാകുമെന്ന് സൗത്ത്‌ഗേറ്റ് വിശ്വസിക്കുന്നു.

1966-ല്‍ അവസാനമായി ഇംഗ്ലണ്ട് ലോകകിരീടം ചൂടിയതിലും വലിയ ആവേശമാകും ഇക്കുറി കപ്പ് നേടാന്‍ കഴിഞ്ഞാല്‍ സംഭവിക്കുക. റഷ്യയില്‍ ഫുട്‌ബോള്‍ പണ്ഡിതരുടെ പ്രവചനങ്ങള്‍ മറികടന്നാണ് താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ ഇംഗ്ലീഷ് നിര 1990-ന് ശേഷമുള്ള ആദ്യ ലോകകപ്പ് സെമിഫൈനല്‍ കണ്ടത്. 32 ടീമുകളില്‍ നൈജീരിയയ്ക്കും, ഫ്രാന്‍സിനും മാത്രമാണ് ശരാശരി പ്രായം ഇംഗ്ലണ്ടിലും കുറഞ്ഞിരുന്നത്.

garethsouthgate

'1966 ലോകകപ്പ് കിരീടം ചൂടിയ താരങ്ങളെ ഇന്നും ഉയര്‍ത്തിപ്പിടിക്കുന്നതും, ആദരിക്കുന്നതും എങ്ങിനെയെന്ന് ഞങ്ങള്‍ സംസാരിച്ചിരുന്നു. തുടക്കത്തില്‍ തന്റെ കളിക്കാര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് അവരെ ബോധ്യപ്പെടുത്തുകയായിരുന്നു ജോലി. ഇപ്പോള്‍ ദീര്‍ഘകാലത്തേക്കുള്ള ഒരു നേട്ടമാണ് മുന്നില്‍. 66'ല്‍ കപ്പ് നേടിയ ടീമംഗങ്ങള്‍ പങ്കെടുത്ത ഒരു ക്യാംപില്‍ പങ്കെടുത്തപ്പോള്‍ അവര്‍ക്ക് നല്‍കുന്ന ആദരവ് നേരില്‍ അറിഞ്ഞതാണ്. പാര്‍ക്ക് നാഷണല്‍ ഫുട്‌ബോള്‍ സെന്ററില്‍ സെന്റ് ജോര്‍ജ്ജിന്റെ പേരിലുള്ള റോഡിന് ലോകകപ്പ് നേടിയ കോച്ച് സര്‍ ആല്‍ഫ് രാംസെയുടെ പേര് നല്‍കിയിരുന്നു', സൗത്ത്‌ഗേറ്റ് വ്യക്തമാക്കുന്നു.

പഴയ കാലത്ത് ലോകകപ്പ് നേടിയ ടീമിനേക്കാള്‍ ആദരവോടെയാകും ആധുനിക കാലത്തെ കിരീട നേട്ടം ആഘോഷിക്കപ്പെടുകയെന്നും സൗത്ത്‌ഗേറ്റ് കൂട്ടിച്ചേര്‍ക്കുന്നു. സോഷ്യല്‍ മീഡിയയും, മറ്റ് സൗകര്യങ്ങളും ഉള്ളപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ബൃഹത്താകും, കോച്ച് പ്രതീക്ഷിക്കുന്നു. ബുധനാഴ്ച ക്രൊയേഷ്യക്ക് എതിരെയാണ് ഇംഗ്ലണ്ടിന്റെ സെമി ഫൈനല്‍ പോരാട്ടം.

Story first published: Monday, July 9, 2018, 17:06 [IST]
Other articles published on Jul 9, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+