Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: കൈയ്യടി നേടി മൊറോക്കോയും ഇറാനും; സ്‌പെയിനും പോര്‍ച്ചുഗലും വിറച്ചോ?

റഷ്യന്‍ ലോകകപ്പിലൂടെ കുഞന്‍മാര്‍ വമ്പന്‍മാരായി മാറിയിരിക്കുകയാണ്. ഇതിനോടകം തന്നെ പല അട്ടിമറികളും കണ്ട ഗ്രൂപ്പഘട്ട മല്‍സരങ്ങളില്‍ വമ്പന്‍ ടീമുകളെല്ലാം വിറച്ചോ ഭാഗ്യത്തിന്റെ തണലിലോ രക്ഷപ്പെടുന്ന കാഴ്ചയാണ് കാണാനായത്. പ്രവചനങ്ങളെല്ലാം അസ്ഥാനത്താക്കിയായിരുന്നു കുഞന്‍മാരുടെ പോരാട്ടവീര്യം. ഗ്രൂപ്പ് ബിയിലും കാര്യങ്ങള്‍ ഇതേ രീതിയില്‍ തന്നെയായിരുന്നു.

മുന്‍ ലോക ചാംപ്യന്‍മാരായ സ്‌പെയിനും ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കുന്ന പോര്‍ച്ചുഗലും അനായാസം പ്രീക്വാര്‍ട്ടറിലെത്തുമെന്നായിരുന്നു ടൂര്‍ണമെന്റിന്റെ തുടക്കത്തിലെ വിലയിരുത്തല്‍. എന്നാല്‍, ഇറാനെയും മൊറോക്കോയുടെയും പോരാട്ടവീര്യം ഗ്രൂപ്പ് ബിയിലെ പോരാട്ടങ്ങളെ ആവേശഭരിതമാക്കുന്ന കാഴ്ചയാണ് കണ്ടത്. പ്രതീക്ഷിച്ചത് പോലെ സ്‌പെയിനും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് കരസ്ഥമാക്കിയെങ്കിലും അനായാസമായിരുന്നില്ല ഈ മുന്നേറ്റം.

ഗ്രൂപ്പ് ബിയിലെ മൂന്നാംറൗണ്ട് പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ ഇറാന്‍ സമനിലയില്‍ കുരുക്കിയപ്പോള്‍ അട്ടിമറി തോല്‍വിയുടടെ വക്കത്തുനിന്ന് സ്‌പെയിന്‍ മൊറോക്കോയ്ക്ക് പൊരുതി സമനില നേടുകയായിരുന്നു. ഇറാന്‍ പോര്‍ച്ചുഗലിനെ 1-1നും മൊറോക്കോ സ്‌പെയിനിനെ 2-2നുമാണ് സമനിലയില്‍ കെട്ടിയിട്ടത്.

ഗ്രൂപ്പ് ചാംപ്യന്‍മാരായി സ്‌പെയിന്‍

ഗ്രൂപ്പ് ബി ചാംപ്യന്‍മാരായാണ് സ്‌പെയിന്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു പോര്‍ച്ചുഗലിന്റെ മുന്നേറ്റം. അഞ്ച് പോയിന്റ് വീതമാണ് ഇരു ടീമും നേടിയത്. എന്നാല്‍, ഗോള്‍ ശരാശരിയില്‍ സ്‌പെയിന്‍ പോര്‍ച്ചുഗലിനെ പിന്തള്ളി ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരാവുകയായിരുന്നു. ഇറാന് നാലും മൊറോക്കോയ്ക്ക് ഒരു പോയിന്റുമാണ് ലഭിച്ചത്.

മനംകവര്‍ന്ന് മൊറോക്കോ, ഇഞ്ചുറിയില്‍ അട്ടിമറി ഒഴിവാക്കി സ്‌പെയിന്‍

ഇറാനെതിരേയും പോര്‍ച്ചുഗലിനെതിരേയും പൊരുതി കീഴടങ്ങിയ മൊറോക്കോ സ്‌പെയിനിനെതിരേയും പോരാട്ട മികവ് പുറത്തെടുത്തു. ആദ്യ രണ്ട് മല്‍സരങ്ങളിലേത് പോലെ സ്‌പെയിനിനെതിരേയും വിറപ്പിച്ച ശേഷമാണ് മൊറോക്കോ കളംവിട്ടത്. ആദ്യ രണ്ട് മല്‍സരങ്ങളിലേത് പോലെ സ്‌പെയിനിനെതിരേയും മൊറോക്കോയ്ക്ക് വിജയസാധ്യത ഉണ്ടായിരുന്നു. ആദ്യ രണ്ട് മല്‍സരങ്ങളില്‍ ഫിനിഷിങില്ലായ്മ്മ മൊറോക്കോയ്ക്ക് വില്ലനായപ്പോള്‍ സ്‌പെയിനിനെതിരേ ഭാഗ്യം തുണയ്ക്കാതെ പോവുകയായിരുന്നു.

ഖാലിദ് ബൗത്തെയ്ബിലൂടെ മുന്നറിയിപ്പ് നല്‍കിയ മൊറോക്കോ യൂസുഫ് എല്‍ നെസ്‌റിയിലൂടെ 90 മിനിറ്റ് വരെ സ്‌പെയിനിനെ ആശങ്കയുടെ മുള്‍മുനയില്‍ നിറുത്തുകയും ചെയ്തു. ഇസ്‌കോയിലൂടെ ആദ്യ ഗോള്‍ മടക്കിയ സ്‌പെയിന്‍ ഇഞ്ചുറിടൈമില്‍ ഇയാഗോ അസ്പാസിലൂടെ അട്ടിമറി തോല്‍വിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.

പന്തടക്കത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടിയ സ്‌പെയിനിനെ ആക്രമണാത്മക ഫുട്‌ബോളിലൂടെയാണ് മൊറോക്കോ ഞെട്ടിച്ചത്. മൊറോക്കോ ആരാധകര്‍ക്ക് അഭിമാനിക്കാവുന്ന പ്രകടനം പുറത്തെടുത്താണ് റഷ്യന്‍ ലോകകപ്പില്‍ നിന്ന് അവര്‍ പടിയിറങ്ങുന്നത്.

ക്രിസ്റ്റിയാനോയെയും സംഘത്തെയും ഞെട്ടിച്ച് ഇറാന്‍

നിലവിലെ ലോക ഫുട്‌ബോളറും ഗോളടി വീരനുമായ ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നയിക്കുന്ന സംഘമാണ് പോര്‍ച്ചുഗീസ് ടീം. അവസാന നിമിഷം വരെ ക്രിസ്റ്റിയാനോയെയും സംഘത്തെയും സമ്മര്‍ദ്ദത്തിലാക്കിയാണ് ഇറാന്‍ റഷ്യന്‍ ലോകകപ്പില്‍ നിന്ന് വിടപറയുന്നത്. ക്രിസ്റ്റിയാനോയുടെ പെനാല്‍റ്റി കിക്ക് തടുത്തിട്ട ഇറാനിയന്‍ ഗോള്‍കീപ്പര്‍ അലിറെസ ബെയ്‌റാന്‍വന്‍ഡും മല്‍സരത്തില്‍ മികച്ചുനിന്നു.

റിക്കാര്‍ഡോ കുറെസ്മയിലൂടെ മുന്നിലെത്തിയ പോര്‍ച്ചുഗലിനെ രണ്ടാംപകുതിയിലെ ഇഞ്ചുറിടൈമില്‍ കരീം അന്‍സാരിഫര്‍ദിലൂടെ ഇറാന്‍ സമനിലയില്‍ പെടുത്തുകയായിരുന്നു. പന്തടക്കത്തില്‍ പോര്‍ച്ചുഗലിനായിരുന്നു മുന്‍തൂക്കം. എന്നാല്‍, ആക്രമിച്ചു കളിക്കുന്നതില്‍ ഏതാണ്ട് പോര്‍ച്ചുഗലിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് ഇറാന്‍ കാഴ്ചവച്ചത്.

jordialba

തങ്ങളുടെ ടീമിന്റെ പോരാട്ട വീര്യത്തെ ഓര്‍ത്ത് ഇറാന്‍ ആരാധകര്‍ക്ക് അഭിമാനിക്കാം. കൈയെത്തും ദൂരത്ത്‌നിന്ന് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് നഷ്ടമായെങ്കിലും ലോക ഫുട്‌ബോളിലെ കരുത്തരായ ടീമുകള്‍ക്കെതിരേ ഇത്തരത്തിലൊരു പോരാട്ട വീര്യം പുറത്തെടുക്കാന്‍ കഴിഞ്ഞതില്‍.

Story first published: Tuesday, June 26, 2018, 18:32 [IST]
Other articles published on Jun 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+