പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സെര്‍ബിയ; സാധ്യത തേടി സ്വിറ്റ്‌സര്‍ലാന്‍ഡ്; വിജയം ആര്‍ക്കൊപ്പമാകും?
മോസ്‌കോ: ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ രണ്ടാം മത്സരത്തിന് സെര്‍ബിയയും സ്വിറ്റ്സര്‍ലന്‍ഡും വെള്ളിയാഴ്ച ഇറങ്ങും. ഇന്ത്യന്‍ സമയം രാത്രി 11 .30ന് കലിനിഗ്രാഡിലാണ് മത്സരം. ആദ്യ മത്സരത്തില്‍ കോസ്റ്റാറിക്കയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് സെര്‍ബിയയുടെ വരവ്. രണ്ടാം മത്സരത്തിലും ജയം ആവര്‍ത്തിച്ചാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ച സ്വിറ്റ്സര്‍ലാന്‍ഡും ജയതേടിയാണ് ഇറങ്ങുന്നത്.

മ്ലാഡിന് ക്രസ്റ്റേജിക്കിന് കീഴില്‍ ഇറങ്ങുന്ന സെര്‍ബിയ മികച്ച താരങ്ങളുടെ സംഘമാണെന്ന് കഴിഞ്ഞ കളിയില്‍ തെളിയിച്ചതാണ്. സെര്‍ജ്ജ് മിലിങ്കോവിച്ച്, സാവിച്ച്, ഇവാനോവിച്ച്, നെമാഞ്ച മാറ്റിച്ച്, കൊളറോവ് തുടങ്ങിയവര്‍ സ്വിറ്റ്‌സര്‍ലാന്‍ഡിനെ ഞെട്ടിക്കാന്‍ കരുത്തുള്ളവരാണ്. ജയത്തിലൂടെ ഗ്രൂപ്പ് ജേതാവാകുകയാണ് സെര്‍ബിയ ലക്ഷ്യമിടുന്നത്.

ബ്രസീലിനെതിരെ പ്രതിരോധത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്വിസ്സ് തോറ്റാല്‍ ഏറെക്കുറെ പുറത്താകും. ബ്രസീലും, കോസ്‌റ്റോറിക്കയും ഉള്‍പ്പെട്ട ഗ്രൂപ്പ് കടുപ്പമുള്ളതാണ്. ഷാക്കിരിയുടെ പ്രകടനത്തിലാണ് ടീമിന്റെ പ്രതീക്ഷ. ഗോളടിക്കാനും തടുക്കാനും മിടുക്കരായ ലോക ആറാം നമ്പര്‍ ടീം പ്രതിരോധവും ആക്രമണവും ഇടകലര്‍ത്തിയുള്ള പോരാട്ടത്തിനാണ് ഇറങ്ങുകയെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications