Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബെല്‍ജിയം ഫ്രാന്‍സ് സെമിഫൈനല്‍; ഫൈനലിന് മുമ്പുള്ള ഫൈനലാകും; പ്രവചനം ഈ ടീമിന്

Fifa World Cup 2018 : ഫ്രാൻസോ ബെൽജിയമോ? | Oneindia Malayalam

മോസ്‌കോ: റഷ്യ ലോകകപ്പിലെ ആദ്യ സെമിയില്‍ ബെല്‍ജിയവും ഫ്രാന്‍സും ചൊവ്വാഴ്ച ഏറ്റുമുട്ടും. കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും മികവാര്‍ന്ന പ്രകടനം കാഴ്ചവെച്ച ഇരുവരും സെമിയില്‍ ഏറ്റുമുട്ടുമ്പോള്‍ ഫൈനലിന് മുമ്പുള്ള ഫൈനല്‍ എന്നാണ് വിശേഷണം. ഇന്ത്യന്‍സമയം രാത്രി 11.30ന് സെന്റ്പീറ്റേഴ്സ്ബര്‍ഗിലാണ് മത്സരം.

പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയെയും ക്വാര്‍ട്ടറില്‍ യുറുഗ്വായെയും തോല്‍പ്പിച്ച ഫ്രാന്‍സ് ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. എല്ലാവിഭാഗവും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. അതുകൊണ്ടുതന്നെ സെമിയില്‍ ബെല്‍ജിയത്തെ കീഴടക്കി ഫൈനല്‍ പ്രവേശനവും അതുവഴി രണ്ടാം കിരീടവും നേടാന്‍ കഴിയുമെന്നാണ് ഫ്രാന്‍സിന്റെ പ്രതീക്ഷ.

news1

ക്ലബ്ബ് ഫുട്‌ബോളിലെ വമ്പന്മാരെ അണിനിരത്തി എത്തിയ ബെല്‍ജിയം റഷ്യ ലോകകപ്പില്‍ എല്ലാ മത്സരങ്ങളും ജയിച്ച ടീമാണ്. പ്രീക്വാര്‍ട്ടറില്‍ ജപ്പാനെയും ക്വാര്‍ട്ടറില്‍ ബ്രസീലിനെയും വീഴ്ത്തിയ ബെല്‍ജിയവും ലോകകപ്പ് പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്. മുന്നേറ്റവും പ്രതിരോധവും സ്ഥിരത പ്രകടിപ്പിച്ചാല്‍ ഫ്രാന്‍സിനെ വീഴ്ത്താമെന്നാണ് ബെല്‍ജിയത്തിന്റെ കണക്കുകൂട്ടല്‍.

ഫ്രാന്‍സിന്റെ പ്രതിരോധം കരുത്തുറ്റതാണ്. ഹ്യൂഗോ ലോറിസ് എന്ന ഗോള്‍ കീപ്പറും ടീമിന്റെ ജയങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രതിരോധത്തില്‍ സാമുവല്‍ ഉംറ്റിറ്റിയും റാഫേല്‍ വരാനെയും ഇറങ്ങും. വലതുബാക്ക് ബഞ്ചമിന്‍ പവാര്‍ഡ് കഴിവ് തെളിയിച്ചുകഴിഞ്ഞു. ഇടതുബാക്ക് ലുക്കാ ഹെര്‍ണാണ്ടസും മികവുകാട്ടുന്നു.

പ്രതിരോധത്തിനു മുന്നില്‍ പോഗ്ബയും എന്‍ഗോളോ കാന്റെയും മധ്യനിരയുടെ ഇടതുഭാഗത്ത് കൊറിന്‍ടന്‍ ടൊളീസോയ്ക്ക് പകരം ബ്ലെയ്‌സ് മറ്റിയൂഡിയും അണിനിരക്കും. വലതുഭാഗത്ത് എംബാപ്പെയും മധ്യഭാഗത്ത് ഒണ്‍ട്വാന്‍ ഗ്രീസ്മാനും. മുന്നില്‍ ഒളിവര്‍ ജിറൂഡും ഇറങ്ങുമ്പോള്‍ എതിരാളികള്‍ക്ക് ഭീഷണിയാകുമെന്നുറപ്പ്. ഏത് പ്രതിരോധത്തെയും കീറിമുറിക്കാനുള്ള എംബാപ്പെയിലാണ് ഫ്രാന്‍സിന്റെ ഗോള്‍ പ്രതീക്ഷകള്‍.

ഹസാര്‍ഡും ലുക്കാക്കുവും കെവിന്‍ ഡി ബ്രുയിനും അണിനിരക്കുന്ന മുന്നേറ്റമാണ് ബെല്‍ജിയത്തിന്റെ ശക്തി. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ ടീം കൂടിയാണ് ബെല്‍ജിയം. ബ്രസീലിനെതിരെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഗോള്‍ കീപ്പര്‍ തിബൗ കുര്‍ട്ടോ ഫോമിലാണ്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിന്‍സന്റ് കൊമ്പനി,യാന്‍ വെര്‍ടോന്‍ഗന്‍, ടോബി ആള്‍ഡര്‍വീല്‍ഡ് എന്നിവരടങ്ങുന്ന മൂന്നംഗസംഘമാണ് കുര്‍ട്ടോയ്ക്കു തൊട്ടുമുന്നില്‍. മൗറെന്‍ ഫെല്ലെയ്‌നിയും അക്‌സര്‍ വിറ്റ്‌സലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാര്‍. വലതുവിങ്ങില്‍ ഡെഡ്രക് ബൊയാറ്റയോ യാനിക് കരാസ്‌കോയോ വരും. ഇടതുവിങ്ങില്‍ ഫോമിലുള്ള നാസിര്‍ ചാഡ്‌ലി കൂടി അണിനിരക്കുമ്പോള്‍ ഫ്രാന്‍സിനെതിരെ കെട്ടുപ്പുള്ള ടീമായി.

ബെല്‍ജിയവും ഫ്രാന്‍സും ഇതുവരെയായി 73 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 30 മത്സരത്തില്‍ ബെല്‍ജിയവും 24 എണ്ണത്തില്‍ ഫ്രാന്‍സും ജയിച്ചു. അതുകൊണ്ടുതന്നെ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ ഫലം പ്രവചനാതീതമാകും. ഫ്രാന്‍സ് ഒരു ഗോളിന് ജയിക്കുമെന്നാണ് ഫുട്‌ബോള്‍ വിദഗ്ധരുടെ അഭിപ്രായം.


Story first published: Tuesday, July 10, 2018, 11:53 [IST]
Other articles published on Jul 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+