Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: റഷ്യയുടെ വിജയം ഏകപക്ഷീയമായിരുന്നോ? ഈജിപ്തിന് ഇനി പ്രീക്വാര്‍ട്ടര്‍ സാധ്യതയുണ്ടോ?

ആതിഥേയത്വം ശരിക്കും ആഘോഷിക്കുകയാണ് റഷ്യ. ലോകകപ്പിനുള്ള ആതിഥേയത്വത്തിന് പുറമേ തങ്ങളുടെ ടീമിന്റെ മികച്ച പ്രകടനവും റഷ്യയുടെ ആഘോഷത്തിന് ആവേശം കൂട്ടുന്നുണ്ട്. ഈ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് റഷ്യ കൈവരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ മുഹമ്മദ് സല ഉള്‍പ്പെടുന്ന ഈജിപ്തിനെ പരാജയപ്പെടുത്തിയതോടെയാണ് റഷ്യയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം അനായാസമായത്. ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ക്കാന്‍ റഷ്യക്ക് സാധിച്ചിരുന്നു. ഈജിപ്തിനെതിരായ നിര്‍ണായക മല്‍സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു റഷ്യയുടെ വിജയം. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ റഷ്യ പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് നേടിയപ്പോള്‍ ഈജിപ്ത് ഏതാണ്ട് പുറത്താവലിന്റെ വക്കിലാണ്. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഉറുഗ്വേയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ ഈജിപ്തിന് രണ്ട് മല്‍സരങ്ങളില്‍ നിന്ന് ഇതുവരെ അക്കൗണ്ട് തുറക്കാനായിട്ടില്ല.

ആദ്യപകുതിയില്‍ ഒപ്പത്തിനൊപ്പം

ആദ്യപകുതിയില്‍ ഒപ്പത്തിനൊപ്പം

കളിയുടെ ഒന്നാംപകുതിയില്‍ റഷ്യയും ഈജിപ്തും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ഇരു ടീമിനും ചില മുന്നേറ്റങ്ങള്‍ നടത്താനായെങ്കിലും അത് ഗോള്‍കീപ്പര്‍മാര്‍ക്ക് കാര്യമായി ഭീഷണി ഉയര്‍ത്താന്‍ കഴിയുന്നതായിരുന്നില്ല. റഷ്യക്കു വേണ്ടി റോമന്‍ സൊബ്‌നിന്‍, അലെക്‌സാണ്ടര്‍ ഗൊലോവിന്‍, ഡെനിസ് ചെറിഷേവ് എന്നിവരാണ് ലക്ഷ്യമില്ലാത്ത ഷോട്ടുകള്‍ ഉതിര്‍ത്തത്. ഈജിപ്തിനു വേണ്ടി മര്‍വാന്‍ മൊഹ്‌സെന്‍, ട്രെസഗെ എന്നിവരും ഗോളിനായി ഷോട്ടുതീര്‍ത്തെങ്കിലും റഷ്യന്‍ ഗോളിക്ക് ഭീഷണി ഉയര്‍ത്തനായില്ല. ആദ്യപകുതിയില്‍ സലയ്ക്ക് ഗോളിനുള്ള സുവര്‍ണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി.

സെല്‍ഫ് ഗോളോടെ തുടക്കം; അവസരം മുതലെടുത്ത് റഷ്യ

സെല്‍ഫ് ഗോളോടെ തുടക്കം; അവസരം മുതലെടുത്ത് റഷ്യ

രണ്ടാംപകുതിയില്‍ അഹ്മ്മദ് ഫത്തി തുടക്കത്തില്‍ തന്നെ വഴങ്ങിയ സെല്‍ഫ് ഗോള്‍ ഈജിപ്തിന് ആഘാതമായപ്പോള്‍ ആ അവസരം നന്നായി മുതലെടുക്കാന്‍ റഷ്യക്ക് കഴിഞ്ഞു. റഷ്യന്‍ താരത്തിന്റെ ഷോട്ട് ക്ലിയര്‍ ചെയ്യാനുള്ള ഫത്തിയുടെ ശ്രമം കാലില്‍ തട്ടി സ്വന്തം പോസ്റ്റിലേക്ക് അബദ്ധത്തില്‍ പന്ത് കയറുകയായിരുന്നു. 59, 62 മിനിറ്റുകളിലും ഈജിപ്ഷ്യന്‍ ഗോള്‍ പോസ്റ്റിലേക്ക് റഷ്യ പന്തടിച്ച് കയറ്റിയതോടെ മല്‍സര ഫലം ഏതാണ്ട് തീരുമാനമായി. ഈജിപ്തിന്റെ പ്രതിരോധനിരയിലെ പാളിച്ച തന്നെയായിരുന്നു റഷ്യയുടെ അവസാന രണ്ട് ഗോളുകള്‍ക്കും ഇടയാക്കിയത്. ഡെനനിസ് ചെറിഷേവും ആര്‍ത്തെം സ്യുബ്ദയുമാണ് ചുവപ്പന്‍ പടയ്ക്കു വേണ്ടി നിറയൊഴിച്ചത്. പിന്നീട് തിരിച്ചടിക്കാനുള്ള ഈജിപ്തിന്റെ പരിശ്രമങ്ങള്‍ക്ക് 72ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. സലയെ പെനാല്‍റ്റി ബോക്‌സില്‍വച്ച് ഫൗളിനിരയാക്കിയതിനെ തുടര്‍ന്ന് ഈജിപ്തിന് അനുകൂലമായി പെനാല്‍റ്റി ലഭിക്കുകയായിരുന്നു. പെനാല്‍റ്റി കിക്ക് സല അനായാസം ലക്ഷ്യത്തിലെത്തിച്ചു. പക്ഷേ, അപ്പോഴേക്കും മല്‍സരം റഷ്യ തങ്ങളുടെ വരുതിയിലാക്കിയിരുന്നു.

ഈജിപ്തിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യത എങ്ങനെ?

ഈജിപ്തിന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യത എങ്ങനെ?

ഉറുഗ്വേ സൗദിയോടും റഷ്യയോടും തോറ്റാല്‍ മാത്രമേ ഈജിപ്തിന് പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താനാവുകയുള്ളൂ. ഉറുഗ്വേ രണ്ട് മല്‍സരങ്ങളില്‍ തോല്‍ക്കുന്നതോടൊപ്പം ഈജിപ്ത് സൗദിക്കെതിരേ വമ്പന്‍ ഗോള്‍ മാര്‍ജിനില്‍ ജയിക്കുകയും ചെയ്യണം. ഉറുഗ്വേയ്ക്കാവട്ടെ രണ്ട് മല്‍സരങ്ങളില്‍ ഒന്നില്‍ സമനില പിടിച്ചാല്‍ തന്നെ ഗ്രൂപ്പ് എയില്‍ നിന്ന് റഷ്യക്കു പിന്നാലെ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാനുമാവും. അദ്ഭുതങ്ങളൊന്നുമില്ലെങ്കില്‍ ഈജിപ്തിനും സൗദിക്കും റഷ്യന്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ നാട്ടിലേക്ക് മടങ്ങാമെന്നതാണ് വസ്തുത.

Story first published: Wednesday, June 20, 2018, 13:27 [IST]
Other articles published on Jun 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+