Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീക്വാര്‍ട്ടര്‍ പരീക്ഷ കഴിഞ്ഞു; ഏതൊക്കെ ടീമുകള്‍ തിളങ്ങി?; ഇനി മേല്‍ക്കൈ ആര്‍ക്ക്?

ഏതൊക്കെ ടീമുകള്‍ തിളങ്ങി? | Oneindia Malayalam

മോസ്‌കോ: റഷ്യ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടര്‍ പരീക്ഷ കഴിഞ്ഞതോടെ ടീമുകളുടെ എണ്ണം എട്ടായി ചുരുങ്ങി. 32 ടീമുകളില്‍ നിന്നും തുടങ്ങിയ മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാര്‍ട്ടറിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ടീമുകള്‍ക്കാകും ഇനി മുന്നോട്ടുള്ള സാധ്യതകള്‍.

യൂറോപ്പും ലാറ്റിനമേരിക്കയുമാണ് ലോക ഫുട്‌ബോളിലെ ശക്തികളെന്ന് വിളിച്ചോതുന്നതാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ്. ഏഷ്യയും ആഫ്രിക്കയും മധ്യ അമേരിക്കന്‍ നാടുകളും ചിത്രത്തില്‍നിന്നും മാഞ്ഞുകഴിഞ്ഞു. യൂറോപ്യന്‍ ആധിപത്യമുളള ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലും, യുറുഗ്വായുമാണ് ലാറ്റിനമേരിക്കന്‍ സാന്നിധ്യമായുള്ളത്.

അര്‍ജന്റീനയുടെയും മെസ്സിയുടെയും മടക്കം

അര്‍ജന്റീനയുടെയും മെസ്സിയുടെയും മടക്കം

ആദ്യ പ്രീക്വാര്‍ട്ടറില്‍ തന്നെ അര്‍ജന്റീനയുടെ തോല്‍വിയാണ് ആരാധകരെ ഞെട്ടിച്ചത്. ലോകകപ്പ് യോഗ്യതാ റൗണ്ടിലും പിന്നീട് ഗ്രൂപ്പ് മത്സരങ്ങളിലും തപ്പിത്തടഞ്ഞ മുന്‍ ചാമ്പ്യന്മാരുടെ അനിവാര്യമായ പതനമാണ് പ്രീക്വാര്‍ട്ടറില്‍ കണ്ടത്. ഫ്രാന്‍സിനോട് അടിപതറി അര്‍ജന്റീന മടങ്ങുമ്പോള്‍ ലയണല്‍ മെസ്സിയെന്ന ഇതിഹാസ തുല്യമായ കളിക്കാരന്റെ സ്വപ്‌നങ്ങള്‍കൂടിയാണ് പൊലിഞ്ഞത്. ഇതോടെ, അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ഹാവിയര്‍ മഷരാനോ വിരമിക്കുകയും ചെയ്തു.

ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗലും, ഇനിയേസ്റ്റയുടെ സ്‌പെയിനും

ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗലും, ഇനിയേസ്റ്റയുടെ സ്‌പെയിനും

മെസ്സിക്കൊപ്പം ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും സുന്ദര ഫുട്‌ബോളിന്റെ സമകാലികരായ സ്‌പെയിനും റഷ്യയില്‍നിന്നും മടങ്ങിക്കഴിഞ്ഞു. യുറുഗ്വായോട് പൊരുതിക്കളിച്ചാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍ പുറത്തായത്. സ്‌പെയിനാകട്ടെ ലോകകപ്പിനെത്തിയ ടീമുകളില്‍ ദുര്‍ബലരായ റഷ്യയോട് ഗോളിടിക്കാന്‍ മറന്നും നാട്ടിലേക്ക് മടങ്ങി. തോല്‍വിക്ക് പിന്നാലെ സ്‌പെയിനിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഇനിയേസ്റ്റ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇനിയേസ്റ്റയ്ക്ക് പിന്നാലെ പിക്വെയും അന്താരാഷ്ട്ര ഫുട്‌ബോള്‍ മതിയാക്കി.

ബ്രസീലിന്റെയും ബെല്‍ജിയത്തിന്റെയും കുതിപ്പ്

ബ്രസീലിന്റെയും ബെല്‍ജിയത്തിന്റെയും കുതിപ്പ്

അര്‍ജന്റീനയും, ജര്‍മനിയും, സ്‌പെയിനും, പോര്‍ച്ചുഗലുമെല്ലാം മടങ്ങിയെങ്കിലും ആരാധകരെ ആഹ്ലാദത്തിലാക്കി ബ്രസീല്‍ കുതിപ്പ് തുടരുന്നതിനും പ്രീക്വാര്‍ട്ടര്‍ സാക്ഷിയായി. മെക്‌സിക്കോയ്‌ക്കെതിരെ ആധികാരിക പ്രകടനം നടത്തിയാണ് നെയ്മറും സംഘവും ക്വാര്‍ട്ടറിലെത്തിയത്. അതോടൊപ്പം ലോകകപ്പ് നേടാനുള്ള സുവാര്‍ണാവസരവുമായി ബെല്‍ജിയവും തിളങ്ങി. പ്രീക്വാര്‍ട്ടറില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയ ബെല്‍ജിയം ടീമെന്ന നിലയില്‍ എത്ര ശക്തരാണ് തങ്ങളെന്ന് തെളിയിച്ചു കഴിഞ്ഞു.

പ്രതീക്ഷയോടെ ഇംഗ്ലണ്ടും ക്രൊയേഷ്യയും സ്വീഡനും

പ്രതീക്ഷയോടെ ഇംഗ്ലണ്ടും ക്രൊയേഷ്യയും സ്വീഡനും

യുവതാരങ്ങളുടെ കരുത്തുമായെത്തിയ ഇംഗ്ലണ്ടും, ക്രൊയേഷ്യയും, സ്വീഡനുമാണ് പ്രീക്വാര്‍ട്ടറില്‍ തിളങ്ങിയ മറ്റുള്ളവര്‍. ഈ ടീമുകളിലൊന്ന് ഫൈനലിലെത്തുമെന്നുറപ്പാണ്. ആദ്യ കിരീടം നേടുന്ന ക്രൊയേഷ്യും സ്വീഡനും ഇംഗ്ലണ്ടിനുമെല്ലാം തുല്യ സാധ്യതയാണ് കല്‍പ്പിക്കുന്നത്. ക്വാര്‍ട്ടറിലെത്തിയ റഷ്യയും യുറുഗ്വയും സെമിയിലെത്തുമോ എന്നതും ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നു.

പ്രീക്വാര്‍ട്ടറിലെ പെനാല്‍റ്റി ഷൂട്ടൗട്ടുകള്‍

പ്രീക്വാര്‍ട്ടറിലെ പെനാല്‍റ്റി ഷൂട്ടൗട്ടുകള്‍

പ്രീക്വാര്‍ട്ടറില്‍ ഇത്തവണ മൂന്ന് ടീമുകളെ പെനാല്‍റ്റി ഷൂട്ടൗട്ട് ഭാഗ്യം തുണച്ചു. റഷ്യ, ക്രൊയേഷ്യ, ഇംഗ്ലണ്ട് ടീമുകള്‍ക്കാണ് ഗോളിമാരുടെ പ്രകടനത്തിന്റെ മികവില്‍ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റ് ലഭിച്ചത്. ക്വാര്‍ട്ടര്‍ മത്സരത്തിന് വെള്ളിയാഴ്ച തുടക്കമാകുമ്പോള്‍ ബ്രസീലും, ബെല്‍ജിയവും ഫ്രാന്‍സുമാണ് ആധികാരിക പ്രകടനം നടത്തിയതെന്നുകാണാം. ഇവരില്‍ ബെല്‍ജിയമോ ബ്രസീലോ ആരെങ്കിലും ഒരാള്‍ ക്വാര്‍ട്ടറില്‍ പുറത്താകുകയും ചെയ്യും.

Story first published: Wednesday, July 4, 2018, 12:15 [IST]
Other articles published on Jul 4, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+