Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: പോര്‍ച്ചുഗലിന്റെ വിജയം ആധികാരികമായിരുന്നോ? മൊറോക്കോയ്ക്ക് പിഴച്ചതെവിടെ?

സ്‌പെയിനിനെതിരേ മികച്ച പോരാട്ടവീര്യം പുറത്തെടുത്ത പോര്‍ച്ചുഗല്‍ മൊറോക്കോയ്‌ക്കെതിരേ രക്ഷപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ഗ്രൂപ്പ് ബിയില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും തോല്‍വിയോടെ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായെങ്കിലും കൈയ്യടി നേടുന്നതായിരുന്നു മൊറോക്കോയുടെ പ്രകടനം. ഒരു മികച്ച സ്‌ട്രൈക്കറുടെ അഭാവമാണ് ഇറാനു പിന്നാലെ പോര്‍ച്ചുഗലിനോടും മൊറോക്കോയെ തോല്‍വിയിലേക്ക് തള്ളിയിട്ടത്.

എന്നാല്‍, സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഹീറോയായപ്പോള്‍ പോര്‍ച്ചുഗല്‍ രക്ഷപ്പെടുകയായിരുന്നു. സ്‌പെയിനിനെതിരായ ഹാട്രിക്കിനു പിന്നാലെ മൊറോക്കോയ്‌ക്കെതിരേ വിജയഗോള്‍ നേടുകയും ചെയ്താണ് ടീമിന്റെ നായകന്‍ കൂടിയായ ക്രിസ്റ്റിയാനോ ഒരിക്കല്‍ കൂടി പോര്‍ച്ചുഗലിന്റെ ഹീറോയായത്. മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കിയിട്ടുണ്ട്.


fifa

പോര്‍ച്ചുഗലിന്റെ ഹീറോയായി ക്രിസ്റ്റിയാനോയും പാട്രിഷിയോയും


മൊറോക്കോയ്‌ക്കെതിരേ പോര്‍ച്ചുഗലിന് നിര്‍ണായക മൂന്ന് പോയിന്റ് നേടിക്കൊടുത്തത് ക്രിസ്റ്റിയാനോയുടെയും ഗോള്‍കീപ്പര്‍ റൂയി പാട്രിഷിയോടെയും മികച്ച പ്രകടനമാണ്. കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ മനോഹരമായ ഹെഡ്ഡറിലൂടെ ക്രിസ്റ്റിയാനോ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടുകയായിരുന്നു.

ക്രിസ്റ്റിയാനോയെ കൂടാതെ ഗോള്‍കീപ്പിങില്‍ മികച്ച സേവുകളുമായി പാട്രിഷിയോയും പോര്‍ച്ചുഗലിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഗോളെന്നുറച്ച മൂന്നോളം ഷോട്ടുകളാണ് പാട്രിഷിയോയുടെ മികച്ച സേവുകള്‍ക്കു മുന്നില്‍ നിഷ്പ്രഭമായത്.

fifa

മൊറോക്കോ നന്നായി കളിച്ചു; പക്ഷേ ഗോളടിക്കാന്‍ മാത്രം അറിയില്ല


ഇറാനു പിന്നാലെ പോര്‍ച്ചുഗലിനെതിരേയും മികച്ച പ്രകടനമാണ് മൊറോക്കോ പുറത്തെടുത്തത്. പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും പോര്‍ച്ചുഗലിനേക്കാള്‍ മേല്‍ക്കൈ നേടാന്‍ കഴിഞ്ഞെങ്കിലും ലക്ഷ്യം കാണുന്നതില്‍ മൊറോക്കോ മുന്നേറ്റ താരങ്ങള്‍ പരാജയപ്പെടുകയായിരുന്നു.

മൊറോക്കോ മുന്നേറ്റ താരങ്ങള്‍ക്ക് വിലങ്ങുതടിയായത് പോര്‍ച്ചുഗീസ് ഗോളിയുടെ മികച്ച സേവുകളായിരുന്നു. തനിക്ക് കിട്ടിയ രണ്ടവസരങ്ങള്‍ മെഹ്ദി ബെനാറ്റിയ പുറത്തേക്കടിച്ച് പാഴാക്കുകയും ചെയ്തു.

Story first published: Thursday, June 21, 2018, 16:13 [IST]
Other articles published on Jun 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+