വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റഷ്യയില്‍ സ്വീകരിക്കുക 'സാബിവാക'; മുന്‍ ലോകകപ്പ് ഭാഗ്യ ചിഹ്നങ്ങളെ അറിയാം

മോസ്‌കോ: ഫിഫ ലോകകപ്പിന്റെ ആവേശം ലോകമെങ്ങുമുള്ള കായിക പ്രേമികളില്‍ നിറയുകയായി. പന്തുരുളാന്‍ ഇനി ദിവസങ്ങള്‍മാത്രമാണ് ശേഷിക്കുന്നത്. നാലുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒരിക്കല്‍ക്കൂടി ലോകകപ്പ് വന്നണയുമ്പോള്‍ ആരായിരിക്കും പുതിയ ചാമ്പ്യന്മാര്‍, പുതിയ താരോദയങ്ങള്‍, കണ്ണീരില്‍ മുങ്ങിയവര്‍ എല്ലാം അറിയാന്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം.

dsp

ഇത്തവണ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഭാഗ്യമുദ്രയായി തെരഞ്ഞെടുത്തത് ചെന്നായയെയാണ്. ടീമുകള്‍ റഷ്യയിലെത്തുമ്പോള്‍ സ്വീകരിക്കുന്നതുമുതല്‍ തിരികെ യാത്രയയക്കും വരെ എല്ലായിടങ്ങളിലും 'സാബിവാക' എന്ന ചെന്നായയുടെ സാന്നിധ്യമുണ്ടാകും. ഗോളടിക്കുന്നയാള്‍ എന്നാണ് സാബിവാക എന്ന റഷ്യന്‍ വാക്കിനര്‍ഥം. 1966ലെ ലോകകപ്പ് മുതലാണ് ഭാഗ്യചിഹ്നങ്ങള്‍ അവതരിപ്പിച്ചു തുടങ്ങിയത്. പിന്നീടുനടന്ന ലോകകപ്പുകളിലെല്ലാം ഭാഗ്യചിഹ്നങ്ങള്‍ വിശ്വകപ്പിന്റെ ഭാഗമായി. വില്ലി മുതല്‍ സാബിവാകവരെയുള്ള മുന്‍ ലോകകപ്പ് ചിഹ്നങ്ങളെ പരിചയപ്പെടാം.

വില്ലി

വില്ലി

1966ലെ ഇംഗ്ലണ്ട് ലോകകപ്പില്‍ അവതരിപ്പിച്ച ഭാഗ്യമുദ്രയുടെ പേര് വേള്‍ഡ് കപ്പ് വില്ലി എന്നായിരുന്നു. ബ്രിട്ടന്റെ പതാകയും ധരിച്ച ഒരു സിംഹമായിരുന്നു വില്ലി. ഫ്രീലാന്‍സ് ഇല്ലുസ്‌ട്രേറ്റര്‍ റെഗ് ഹോയ് ആണ് ആദ്യ ഭാഗ്യ മുദ്രയുടെ സ്രഷ്ടാവ്.

യുവാനിറ്റോ

യുവാനിറ്റോ

1970ല്‍ മെക്‌സിക്കോയില്‍ നടന്ന ലോകകപ്പിലെ ഭാഗ്യചിഹ്നത്തിന്റെ പേരാണ് യുവാനിറ്റോ. മെക്സിക്കോയുടെ ജേഴ്സിയണിഞ്ഞ ഒരു കൊച്ചു പയ്യനാണ് യുവാന്‍. സ്പാനിഷിലെ ആരു സാധാരണ പേരാണ് യുവാന്‍.

ടിപ് ആന്‍ഡ് ടാപ്

ടിപ് ആന്‍ഡ് ടാപ്

ജര്‍മനിയില്‍ 1974ല്‍ നടന്ന ലോകകപ്പില്‍ ഭാഗ്യ ചിഹ്നമായത് ടിക് എന്നും ടാക് എന്നും പേരുള്ള രണ്ട് കുഞ്ഞുപയ്യന്‍മാര്‍.

ഗോഷിറ്റോ

ഗോഷിറ്റോ

1978 ല്‍ ലോകകപ്പ് അര്‍ജന്റീനയില്‍ നടന്നപ്പോള്‍ ഭാഗ്യചിഹ്നമായത് ഒരാണ്‍കുട്ടിയായിരുന്നു. അര്‍ജന്റീനയുടെ ജേഴ്സി അണിഞ്ഞ ആണ്‍കുട്ടിക്ക് നല്‍കിയ പേരാണ് ഗോഷിറ്റോ.

നരന്‍ജിറ്റോ

നരന്‍ജിറ്റോ

സ്പെയിനില്‍ 1982ല്‍ ലോകകപ്പ് എത്തിയപ്പോള്‍ ഭാഗ്യ ചിഹ്നം ഒരു ഓറഞ്ച് ആയിരുന്നു. സ്പെയിനില്‍ കിട്ടുന്ന പ്രത്യേകതരം ഓറഞ്ച് അതായിരുന്നു നരന്‍ജിറ്റോ.

പിക്യു

പിക്യു

ലോകകപ്പ് വീണ്ടും കറങ്ങിത്തിരിഞ്ഞ് 1986ല്‍ മെക്‌സിക്കോയില്‍ എത്തിയപ്പോള്‍ പിക്യു ആണ് ഭാഗ്യമുദ്രയായത്. മെക്സിക്കന്‍ വിഭവങ്ങളിലെ ഒഴിച്ചുകൂട്ടാനാകാത്ത ഒന്നായിരുന്നു പിക്യു. തൊപ്പിയും മീശയും വെച്ച പച്ചമുളകായിരുന്നു അത്തവണത്തെ ഭാഗ്യ ചിഹ്നം.

സിയാവോ

സിയാവോ

1990 ഇറ്റലി ലോകകപ്പില്‍ ഫുട്ബോള്‍ കളിക്കുന്ന ഒരു സ്റ്റിക്ക് ഫിഗര്‍ ആണ് ഭാഗ്യമുദ്ര. അതായിരുന്നു സിയാവോ.

സ്ട്രൈക്കര്‍

സ്ട്രൈക്കര്‍

1994ലെ അമേരിക്കന്‍ ലോകകപ്പില്‍ സ്ട്രൈക്കര്‍ ആണ് ഭാഗ്യ ചിഹ്നമായത്. ചുവപ്പും വെളുപ്പും നീലയും കളറുകളുള്ള കുപ്പായമിട്ട ഒരു നായയാണ് സ്‌ട്രൈക്കര്‍.

ഫൂട്ടിക്സ്

ഫൂട്ടിക്സ്

ഫ്രാന്‍സില്‍ 1998 ല്‍ ലോകകപ്പിലെ ഭാഗ്യമുദ്യായിരുന്നു ഫൂട്ടിക്‌സ്. ഒരു പൂവന്‍കോഴിയായിരുന്നു അന്നത്തെ ഭാഗ്യ ചിഹ്നമായ ഫൂട്ടിക്‌സ്.

അറ്റോ, കസ്, ആന്‍ഡ് നിക്ക്

അറ്റോ, കസ്, ആന്‍ഡ് നിക്ക്

2002 ലാണ് ലോകകപ്പ് ആദ്യമായി ഏഷ്യയിലേക്ക് വന്നപ്പോള്‍ കമ്പ്യൂട്ടറില്‍ ഉണ്ടാക്കിയെടുത്ത മൂന്ന് രൂപങ്ങളായിരുന്നു ഭാഗ്യ ചിഹ്നമായത്. അവരുടെ പേരാണ് അറ്റോ, കസ്, നിക്ക്. ഓറഞ്ചും പര്‍പ്പിളും നീലയും ആയിരുന്നു ഇവയുടെ നിറങ്ങള്‍.

ഗോലിയോ

ഗോലിയോ

2006ല്‍ ജര്‍മനിയില്‍ ഭാഗ്യചിഹ്നമായത് ഗോലിയോ എന്ന് പേരിട്ട സിംഹമായിരുന്നു. ജര്‍മനിയുടെ ജേഴ്സിയണിഞ്ഞ സിംഹത്തിനൊപ്പം സംസാരിക്കുന്ന ഒരു ഫുട്ബോളും.

സാക്കുമി

സാക്കുമി

2010ല്‍ ലോകകപ്പ് ആദ്യമായി ആഫ്രിക്കയിലെത്തിയപ്പോഴാകട്ടെ ആഫ്രിക്കന്‍ കാടുകളില്‍ സുലഭമായ പുള്ളിപ്പുലിയായിരുന്നു ഭാഗ്യമുദ്ര. പച്ചത്തൊപ്പിയും സൗത്ത് ആഫ്രിക്ക എന്നെഴുതിയ കുപ്പായവും ധരിച്ച പുള്ളിപ്പുലിക്ക് സാക്കുമി എന്ന പേരും നല്‍കി.

ഫുലേക്കോ

ഫുലേക്കോ

2014ല്‍ ബ്രസീലില്‍ ലോകകപ്പ് എത്തിയപ്പോള്‍ ഉറുമ്പ് തീനി പോലെ ഒരു ജീവിയായിരുന്നു ഭാഗ്യമുദ്രയായത്. അതാണ് ഫുലേക്കോ. ബ്രസീല്‍ 2014 എന്നെഴുതിയ ഒരു കുപ്പായവും ഫുലേക്കാ ഇട്ടിരുന്നു.

Story first published: Wednesday, June 6, 2018, 12:49 [IST]
Other articles published on Jun 6, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X