'പുരുഷന്‍മാരുടെ ഫുട്‌ബോള്‍ ഇറാന്‍ സ്ത്രീകള്‍ കാണേണ്ട'; റഷ്യയില്‍ വിവാദം
കസാന്‍: പുരുഷന്‍മാര്‍ മത്സരിക്കുന്ന കായിക ഇനങ്ങള്‍ അരങ്ങേറുമ്പോള്‍ സ്ത്രീകള്‍ ആ പരിസരത്ത് വന്നുപോകരുതെന്ന് നിയമം നിലനില്‍ക്കുന്ന നാടാണ് ഇറാന്‍. എന്നുമാത്രമല്ല പ്രതിഷേധിക്കാനും അവര്‍ക്ക് അവകാശമില്ല. ഫുട്‌ബോള്‍ ലോകകപ്പ് അങ്ങ് റഷ്യയില്‍ അരങ്ങേറുമ്പോള്‍ ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള പ്രതിഷേധത്തിനും ശബ്ദം ഉയരുന്നുണ്ട്.
പുരുഷ ഫുട്‌ബോളര്‍മാര്‍ ഫിഫ ലോകകപ്പിന് ഇറങ്ങുന്ന റഷ്യയിലെ സ്റ്റേഡിയങ്ങളിലാണ് ഇറാന്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ കയറാനുള്ള പിന്തുണ ആവശ്യപ്പെട്ട് ബാനറുകള്‍ ഉയരുന്നത്. എന്നാല്‍ ലോകകപ്പിനെത്തിയ ഇറാന്‍ ടീമിന്റെ ക്യാപ്റ്റന്‍ ഈ നീക്കത്തിന് എതിരാണ്. ടൂര്‍ണമെന്റ് ഈ വിഷയം ചര്‍ച്ച ചെയ്യാനുള്ള സ്ഥലമല്ലെന്നാണ് ക്യാപ്റ്റന്‍ മസൗദ് ഷൂജായിയുടെ അഭിപ്രായം. സ്വന്തം നാട്ടില്‍ ലഭ്യമല്ലാത്ത സ്വാതന്ത്ര്യം ആസ്വദിക്കാന്‍ ഇറാനിയന്‍ സ്ത്രീകള്‍ റഷ്യയില്‍ എത്തുന്നുണ്ട്.

സ്‌പെയിന് എതിരെ നടക്കുന്ന മത്സരത്തിലും ഇറാന്‍ ടീമിന് പിന്തുണയുമായി സ്ത്രീകള്‍ എത്താന്‍ ഇരിക്കവെയാണ് ക്യാപ്റ്റന്‍ വിവാദവിഷയത്തില്‍ ചര്‍ച്ച വേണ്ടെന്ന് വ്യക്തമാക്കിയത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇറാന്‍ മൊറോക്കോയെ നേരിട്ടപ്പോള്‍ പ്രതിഷേധ ബാനറുകള്‍ ഉയര്‍ന്നിരുന്നു. വിവാദ ചര്‍ച്ചകള്‍ ടൂര്‍ണമെന്റ് കഴിഞ്ഞ ശേഷം ഇറാനില്‍ വെച്ച് നടത്താമെന്നാണ് ഷൂജായി വ്യക്തമാക്കിയത്.
'കളത്തിലിറങ്ങുമ്പോള്‍ ഞങ്ങള്‍ ഒരു കുടുംബമാണ്, ഒരു രാജ്യമാണ്. ഇത് വെറുംവാക്കല്ല. ഈ വിഷയത്തില്‍ വിവാദം സൃഷ്ടിക്കുന്നത് ടൂര്‍ണമെന്റിനോട് ബഹുമാനം ഇല്ലായ്മയാകും. പ്രശ്‌നങ്ങള്‍ കുടുംബത്തിനുള്ളില്‍ തീര്‍ക്കാനാണ് താല്‍പര്യം, ഇത് പിന്നീട് നടത്തും', ഇറാന്‍ ക്യാപ്റ്റന്‍ പറഞ്ഞു. 1979 മുതലാണ് കായിക മത്സരങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്ക് വന്നത്. ഇത് മാറ്റാന്‍ ഇടപെട്ട വ്യക്തിയാണ് ഷൂജായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications