Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: കളിയിലല്ല കാര്യം, ഗോളടിക്കുന്നതിലാണ്; ഇറാന്‍ നല്‍കിയ ഇഞ്ചുറിയില്‍ മൊറോക്കോ

ഫുട്‌ബോളില്‍ എപ്പോഴും പറഞ്ഞു കേള്‍ക്കുന്നതാണ് നന്നായി കളിച്ചാല്‍ മാത്രം പോര ആ മിടുക്ക് ഗോളടിക്കുന്നതിലും വേണമെന്ന്. പല പ്രധാന മല്‍സരങ്ങളിലും കളിക്കുന്ന ടീം തോല്‍ക്കുന്നതും ഭാഗ്യത്തിന്റെ തണലില്‍ എതിരാളികള്‍ ജയിക്കുന്നതും സംഭവിക്കാറുള്ളതാണ്. അങ്ങനെ ഏറ്റവും സംഭവിക്കുന്ന ഗെയിം ഏതാണെന്ന് ചോദിച്ചാല്‍ ഫുട്‌ബോള്‍ എന്നാവും മറുപടി. ലോകകപ്പില്‍ മൊറോക്കോ-ഇറാന്‍ മല്‍സരവും അത്തരത്തിലുള്ളതായിരുന്നു. മൊറോക്കോ നന്നായി കളിച്ചു, പക്ഷേ, ഇറാന്‍ ഗോള്‍ വലയ്ക്കുള്ളിലേക്ക് ഒരിക്കല്‍ പോലും മൊറോക്കോയ്ക്ക് പന്തെത്തിക്കാനായില്ല.

അതേസമയം, ഇറാനാവട്ടെ മൊറോക്കോയെ ഗോള്‍ നേടുന്നതില്‍ തടഞ്ഞു കൊണ്ടിരുന്നു. ഫൈനല്‍ വിസിലിന് സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ലഭിച്ച ഫ്രീകിക്കില്‍ ഓണ്‍ഗോളിന്റെ ഭാഗ്യത്തിലേറി ഇറാന്‍ 1-0ന് മൊറോക്കോയെ വീഴ്ത്തുകയും ചെയ്തു.

morroco

മേധാവിത്വം മൊറോക്കോയ്ക്ക്; പക്ഷേ എന്ത് കാര്യം

മല്‍സരത്തില്‍ മേധാവിത്വം സ്ഥാപിക്കാന്‍ മൊറോക്കോയ്ക്ക് കഴിഞ്ഞിരുന്നു. പക്ഷേ, പന്ത് കൈവശം വയ്ക്കുന്നതില്‍ കാണിക്കുന്ന ആവേശം മൊറോക്കോ മുന്നേറ്റത്തില്‍ കാണിച്ചില്ല. ഇറാനാവട്ടെ, നടത്തിയത് രണ്ട് ഗോള്‍ നീക്കങ്ങള്‍. അതിലൊന്ന് ഓണ്‍ഗോളിന്റെ ഭാഗ്യത്തില്‍ ഗോളായി മാറുകയും ചെയ്തു.

ഇഞ്ചുറിടൈമില്‍ ലഭിച്ച ഫ്രീകിക്കാണ് മല്‍സരഗതിയെ മാറ്റിയത്. അസിസ് ബൊഹാദോസാണ് മൊറോക്കോയുടെ വില്ലനായി മാറിയത്. എഹ്‌സാന്‍ ഹജി സാഫിയെടുത്ത പവര്‍ ഫ്രീകിക്ക് ഹെഡ്ഡറിലൂടെ ക്ലിയര്‍ ചെയ്യാനുള്ള ബൊഹദോസിന്റെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു. ഗോള്‍ വീണ് രണ്ടു മിനിറ്റുകള്‍ക്കകം റഫറി ഫൈനല്‍ വിസില്‍ വിളിക്കുകയും ചെയ്തു. നിസ്സാഹരായി മൊറോക്കോയ്ക്ക് കളംവിടേണ്ടി വന്നു.

Story first published: Sunday, June 17, 2018, 16:08 [IST]
Other articles published on Jun 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+